“പുണ്യങ്ങളുടെ റമദാന്‍, മൂല്യങ്ങളുടെ ഖുര്‍ആന്‍” കുവൈത്ത് ഇസ്‌ലാമിക് സെന്റര്‍ റമദാന്‍ കാമ്പയിന്‍

കുവൈത്ത് സിറ്റി : സമാഗതമാവുന്ന പരിശുദ്ധ റമദാനില്‍ “പുണ്യങ്ങളുടെ റമദാന്‍, മൂല്യങ്ങളുടെ ഖുര്‍ആന്‍” എന്ന പ്രമേയത്തില്‍ റമദാന്‍ കാമ്പയിന്‍ സംഘടിപ്പിക്കാന്‍ കുവൈത്ത് ഇസ്‌ലാമിക് സെന്റര്‍ സെന്‍ട്രല്‍ കമ്മിറ്റി തീരുമാനിച്ചു. പ്രസിഡണ്ട് ഉസ്‌മാന്‍ ദാരിമിയുടെ അദ്ധ്യക്ഷതയില്‍ സെന്‍ട്രല്‍ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗം ചെയര്‍മാന്‍ ശംസുദ്ധീന്‍ ഫൈസി ഉദ്‌ഘാടനം ചെയ്‌തു. കാമ്പയിനിന്റെ ഭാഗമായി ഖുര്‍ആന്‍ ഹിഫ്‌ള് മല്‍സരം, ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ, ലഘുലേഖ സിഡി വിതരണം, യൂണിറ്റ് ഇഫ്‌താര്‍ സംഗമം, മേഖല തല പ്രമേയ പ്രഭാഷണം, റമദാന്‍ കിറ്റ് വിതരണം, അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ റമദാന്‍ പ്രഭാഷണം എന്നിവ സംഘടിപ്പിക്കും.