ഇസ് ലാമിന്‍റെ വ്യാപനം വിജ്ഞാനത്തിലൂടെ:ആലിക്കുട്ടി മുസ്ലിയാര്‍
ദമ്മാം : ഇസ് ലാമിന്റ്റെ വ്യാപനം വിജ്ഞാനത്തിലൂടെ മാത്രമാണെന്നും ഇതാണ് ഇന്ന് പശ്ചിമേശ്യന്‍ രാജ്യങ്ങളിലും തുര്‍ക്കിയിലും നഷ്ട പ്രതാപം തിരിച്ചു വരാന്‍ കാരണമെന്നും എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് പ്രിന്സിപ്പളുമായ പ്രൊഫസര്‍ ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു .ദമ്മാം ജൂബിലി ഓ ഡി റ്റോ റിയത്തില്‍ ജാമിഅ നൂരിയ്യ ഗോള്‍ഡന്‍ ജൂബിലി പ്രചരണ സംഗമം ഉല്‍ ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .ഇസ് ലാമിന്റ്റെ യഥാര്‍ത്ഥ സന്ദേശം ലോകത്താകമാനം വ്യാപിപ്പിക്കലാണ് ജാമി അയുടെ ലക്ഷ്യമെന്നും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്വ പ്നമാണ് ഗോള്‍ഡന്‍ ജൂബിലിയുടെ വിവിധ പദ്ധ തികളെന്നും അദ്ദേഹം പറഞ്ഞു .അഷ്‌റഫ് ഫൈസി പടിഞാട്ടുമുരി അധ്യക്ഷത വഹിച്ചു . ഇസ്‌ലാമിക് സെന്റ്റെര്‍ സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അസ്‌ലം അടക്കാതോട് മുഖ്യ പ്രഭാഷണം നടത്തി .അബ്ദുല്‍ റഹീം മുസ്‌ലിയാര്‍ കൊല്ലം ,കരീം ഫൈസി ,ആനമങ്ങാട് അബൂബക്കര്‍ ഹാജി ,അഷ്‌റഫ് ബാകവി ,സൈതലവി ഹാജി താനൂര്‍ ,ഫൈസല്‍ മൗലവി,മുഹമ്മദ് കുട്ടി കോടൂര്‍ ,അഹ്മദ് ദാരിമി ,ഇബ്രാഹീം ഓമശ്ശേരി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു .റഷീദ് ദാരിമി വാളാട് സ്വാഗതവും കബീര്‍ ഫൈസി പുവ്വതാണി നന്ദിയും പറഞ്ഞു .ഗോള്‍ഡന്‍ ജൂബിലി പ്രവര്‍ത്തനങ്ങള്‍ക്കായി പ്രചരണ കമ്മിറ്റിയും രൂപീകരിച്ചു(.ചെയര്‍മാന്‍) മുഹമ്മദ് കുട്ടി കോടൂര്‍ വൈസ് (ചെയര്‍മാന്മാര്‍ )ഉമര്‍ ഫൈസി വെട്ടത്തൂര്‍,അഷ്‌റഫ് ഫൈസി പടിഞ്ഞാട്ടുമുരി ,സൈതലവി ഹാജി താനൂര്‍ ,റഹീം മുസ്ലിയാര്‍ ,ഇബ്രാഹീം ഓ മശ്ശേരി ,കരീം ഫൈസി (വൈസ് ചെയര്‍മാന്മാര്‍ )അസ്‌ലം മൗലവി അടക്കാതോട് (ജനറല്‍ കണ്‍വീനര്‍ )റഷീദ് ദാരിമി വാളാട്,കബീര്‍ ഫൈസി പുവ്വതാ ണി,അഷ്‌റഫ് ബാകവി താഴെക്കോട് ,ഫൈസല്‍ മൗലവി ,അഹ്മദ് ദാരിമി (കണ്‍വീനര്മാര്‍ )ആനമങ്ങാട് അബൂബക്കര്‍ ഹാജി (ട്രഷറര്‍ ).