വിദ്യാഭ്യാസ മന്ത്രി ഇന്ന്‌ (03) ദാറുല്‍ ഹുദാ സന്ദര്‍ശിക്കും

തിരൂരങ്ങാടി : വിദ്യാഭ്യാസ മന്ത്രി പി.കെ അബ്‌ദുറബ്ബ്‌ ഇന്ന്‌ (03/06/2012 ഞായര്‍) ചെമ്മാട്‌ ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റിയില്‍ സന്ദര്‍ശനം നടത്തും. ദക്ഷിണേന്ത്യയിലെ പ്രഥമ ഇസ്‌ലാമിക സര്‍വകലാശാലയായ ദാറുല്‍ ഹുദായുടെ വിദ്യാഭ്യാസ സംവിധാനങ്ങളെ നേരിട്ടറിയാനാണ്‌ മന്ത്രി ദാറുല്‍ ഹുദാ സന്ദര്‍ശിക്കുന്നത്‌. മതഭൗതിക സമന്വയ വിദ്യാഭ്യാസത്തിലൂടെ ദാറുല്‍ ഹുദാ നടപ്പിലാക്കിയ നവോത്ഥന സംരംഭങ്ങള്‍, വിദ്യാഭ്യസ പ്രവര്‍ത്തനങ്ങള്‍ എന്നിവ മനസ്സിലാക്കാന്‍ കൂടിയാണ്‌ സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി ദാറുല്‍ ഹുദാ സന്ദര്‍ശിക്കുന്നത്‌. രാവിലെ പത്തിന്‌ വാഴ്‌സിറ്റി കാമ്പസിലെത്തുന്ന മന്ത്രി ദാറുല്‍ ഹുദാ മാനേജിംഗ്‌ കമ്മിറ്റി ഭാരവാഹികളുമായി കൂടികാഴ്‌ച നടത്തും. ദാറുല്‍ ഹുദാ സ്റ്റുഡന്‍സ്‌ യൂണിയന്‍ (ഡി.എസ്‌.യു) സംഘടിപ്പിക്കുന്ന മീറ്റ്‌ ദ ലീഡേഴ്‌സ്‌ പരിപാടിയില്‍ മന്ത്രി വിദ്യാര്‍ത്ഥികളുമായി സംവദിക്കും. ഡി.എസ്‌.യു വിന്‍റെ പേര്‍ഷ്യന്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫികറ്റ്‌ വിതരണവും അദ്ദേഹം നിര്‍വഹിക്കും. ദാറുല്‍ ഹുദാ വൈസ്‌ ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി കൂരിയാട്‌, പ്രൊഫ കെ.സി മുഹമ്മദ്‌ ബാഖവി കീഴ്‌ശ്ശേരി. യു.ശാഫി ഹാജി ചെമ്മാട്‌. കെ.എം സൈദലവി ഹാജി കോട്ടക്കല്‍, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, ഡോ. ബഹാഉദ്ദീന്‍ ഹുദവി മേല്‍മുറി, പ്രൊഫ അലി മൗലവി ഇരിങ്ങല്ലൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.