റിയാദ്
: ഉത്തമ
പ്രവാചകന്‍ ഉദാത്ത മാതൃക`യെന്ന
റിയാദ് ഇസ്‌ലാമിക് സെന്‍റര്‍
(RIC) ത്രൈമാസ
കാമ്പയിന്‍റെ ഭാഗമായ വിദ്യാര്‍ത്ഥി
ഫെസററ് 2012 മെയ്
10 വ്യാഴം
ഉച്ചക്ക് രണ്ട് മണിക്ക്
ബത്ത്‌ഹ ശിഫഅല്‍ജസീറ
ഓഡിറേറാറിയത്തിലും ന്യൂ സഫ
മക്ക ഓഡിറേറാറിയത്തിലുമായി
നടക്കും ഖുര്‍ആന്‍ പാരായണം,
ഹിഫ്‌ള്,
മദ്‌ഹ് ഗാനം,
മലയാള പ്രസംഗം,അറബി
ഗാനം, ക്വിസ്സ്
എന്നിവ എല്ലാവര്‍ക്കും ചിത്ര
രചന,(ജൂനിയര്‍)
മലയാള പ്രബന്ധ
രചന, കവിത
രചന, അറബിക്
കാലിഗ്രഫി (സീനിയര്‍)
എന്നിവയിലാണ്
മത്സരം. ഖുര്‍ആന്‍
ഒന്നാമത്തെ ജൂസ്‌അ് (അല്‍
ബഖറ) പരായണം,
സൂറത്തുല്‍
മുല്‍ക്ക്, സൂറത്തുല്‍
വാഖിഅ, സൂറത്തുല്‍
യാസീന്‍ (ഹിഫ്‌ദ്)
സീനിയറിനും,
ഖുര്‍ആന്‍
മുപ്പതാമത്തെ ജൂസ്‌അ് (അല്‍
സബഅ്) പരായണം,
സൂറത്തുല്‍
അഅ്‌ല മുതല്‍ താഴെക്കുളള
സൂറത്തുകള്‍ (ഹിഫ്‌ദ്)
ജൂനിയര്‍,
എന്നിവയാണ്
മത്സരഭാഗങ്ങള്‍. സ്‌കൂള്‍
3,4,5 ക്ലാസ്സുകളില്‍
പഠിക്കുന്നവര്‍ ജൂനിയറും
6,7,8,9,10ക്ലാസ്സുകളില്‍
പഠിക്കുന്നവര്‍ സിനിയറുമായിരിക്കും.
പങ്കെടുക്കാന്‍
താല്‍പര്യമുളളവര്‍ ഇന്ന് (10) ഉച്ചക്ക് രണ്ട് മണിക്ക്
മുമ്പായി ഓഡിറേറാറിയത്തില്‍
എത്തുകയൊ ഈ നമ്പറില്‍ 0509284117
ബന്ധപ്പെടുകയൊ
ചെയ്യണമെന്ന് ഭാരവഹികളായ
എന്‍സി മുഹമ്മദ് കണ്ണൂര്‍,
ഹബീബുളള
പട്ടാമ്പി, മുസതഫ
ബാഖവി പെരുമുഖം, അലവിക്കുട്ടി
ഒളവട്ടൂര്‍ തുടങ്ങിയവര്‍
അറിയിച്ചു.