ദുബായ് SKSSF തൃശൂര്‍ ജില്ല പുതിയ കമ്മിറ്റി നിലവില്‍ വന്നു

ദുബായ് : യു എ ഇ തല SKSSF മെമ്പര്‍ഷിപ്‌ കാമ്പയിന്‍റെ ഭാഗമായി തൃശൂര്‍ ജില്ലാ SKSSF കൗണ്‍സില്‍ വെള്ളിയാഴ്ച ബര്‍ദുബായ് സുന്നി സെന്‍ററില്‍ എം ടി ഹുസൈന്‍ ദാരിമിയുടെ അധ്യക്ഷതയില്‍ നടന്നു. സംഘടനകള്‍ക്ക് ക്ഷാമമില്ലാത്ത കേരളത്തില്‍ അവയില്‍ നിന്നെല്ലാം SKSSF വേറിട്ട്‌ നില്‍ക്കുന്നു എന്ന് പറഞ്ഞാല്‍; അത് കേവലം ഭംഗി വാക്കാവില്ല എന്ന് മനസിലാകാന്‍ അധികം ദൂരേയ്ക്ക് തിരിഞ്ഞു നടകേണ്ടതില്ല ! അടുത്ത കാലത്തായി SKSSF നടത്തിയ പ്രവര്‍ത്തനങ്ങളിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ മതി. ദീനിനും തൗഹീദിനും പുതിയ മാനം നല്‍കി, ആരാധനയില്‍ അള്ളാഹുവിനെ പങ്ക് ചേര്‍ത്തെന്നു ആരോപിച്ചു കേരളത്തിലെ മുസ്ലിംകളെ മുശ്‍രിക്കാക്കാന്‍ തിടുക്കം കൂട്ടുന്ന ദീനിന്‍റെ പുതിയ പരിചാരകരായി വേഷം കെട്ടിയാടുന്ന ഈ അപോസ്തലന്‍മാര്‍ക്ക് " പണ്ട് അലി () വിന്‍റെയും മുഅ'വിയ () വിന്‍റെയും ഇടയില്‍ നടന്ന ഒരു വിഷയത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുന്ന ചര്‍ച്ചകിടയില്‍ 'വിധിക്കാനുള്ള അധിക്കാരം അള്ളാഹു വിന്‍റെതാണ്' അതില്‍ പങ്ക് ചേര്‍ത്തിരിക്കുന്നു എന്ന് പറഞ്ഞു അലി () വും മുഅ'വിയ () അടക്കമുള്ള സ്വഹാബത്തിനെ മുശ്‍രിക്കാക്കിയ പാരമ്പര്യമാണ് അവകാശപെടുവനുള്ളത് " എന്നും ഇവര്കെതിരെ സമൂഹം കരുതിയിരിക്കണമെന്നും ഉദ്ഘാടന കര്‍മം നിര്‍വഹിച്ച ഉസ്താദ്‌ അബ്ദുല്‍ ജലീല്‍ ദാരിമി സദസ്സിനെ ഓര്‍മ്മപ്പെടുത്തി. മറ്റൊരു വശത്ത് മാനവന് ആത്മീയതയിലേക്കുള്ള അതിരറ്റ ആര്‍ത്തി മുതലെടുത്ത്‌ നിര്‍വാജ്യം ചൂഷണം നടത്തുന്ന കാന്തപുരം വിഭാഗത്തിന്‍റെ ഇരട്ട താപ്പിനെ സമൂഹമദ്ധ്യേ തുറന്നു കാട്ടിയ SKSSF ന്‍റെ പ്രവര്‍ത്തനം പ്രശംസനിയമാണെന്നും യോഗം വിലയിരുത്തി. മുന്‍ പരിപാടികളില്‍ നിന്നും വ്യത്യസ്തമായി കുറേ പുതു മുഖങ്ങള്‍ യോഗത്തില്‍ കാണപെട്ടു. ദഅ്‍വാ പ്രവര്‍ത്തനവും ആത്മീയ ചൂഷണത്തിനെതിരെ ജിഹാദ് തുടങ്ങിയ പരിപാടികളിലൂടെ സമസ്തയെ കൂടുതല്‍ ജനകീയമാക്കി എന്നാണ് ഈ പുതു പ്രവര്‍ത്തകരുടെ ആഗമനം സൂചിപിക്കുനത്!.
നന്മയുടെ പേരില്‍ സംഗമിക്കല്‍ പുണ്യമുളള കാര്യമാണ്. എല്ലാ പോഷക സംഘടനകളും സ്വന്തം നിലകൊള്ളുന്ന സമൂഹത്തിന്‍റെ ചുറ്റുപാടിലെ നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നും, നമ്മള്‍ ജീവിക്കുന്ന സാഹചര്യത്തിലെ മലിനവായു നിര്‍മാര്‍ജ്ജനം ചെയ്യാന്‍ വേണ്ടി ആയിരിക്കണം ഒരോ പ്രവര്‍ത്തനമെന്നും യോഗം വിലയിരുത്തി.
ശറഫുദ്ധീന്‍ ഹുദവിയുടെയും, ഷറഫുദ്ധീന്‍ പെരുമളാബദിന്‍റെ യും നേതൃത്തത്തില്‍ നടന്ന കൗണ്‍സിലില്‍ അബൂത്വാഹിര്‍ തങ്ങള്‍ (പ്രസിഡണ്ട്‌), സവാദ് പുത്തന്‍ചിറ (സെക്രടറി), അഭിലാഷ് കൊടുങ്ങല്ലൂര്‍ (ട്രഷറര്‍), കബീര്‍ യമാനി വടക്കേകാട് (ഓര്‍ഗ: സെക്രട്ടറി) ആയ പുതിയ കമ്മിറ്റി നിലവില്‍ വന്നു