വെങ്ങപ്പള്ളി
: പുതിയ
അദ്ധ്യയന വര്‍ഷത്തില്‍
വെങ്ങപ്പള്ളി ശംസുല്‍ ഉലമാ
ഇസ്‌ലാമിക് അക്കാദമിയുടെ
വിവിധ സ്ഥാപനങ്ങളില്‍ നിര്‍ധനരായ
100 വിദ്യാര്‍ത്ഥികള്‍ക്ക്
അഡ്‌മിഷന്‍ നല്‍കാന്‍
തീരുമാനിച്ചു. SSLC ക്കു
ശേഷം ആണ്‍കുട്ടികള്‍ക്ക്
പ്ലസ്‌ടു, ഡിഗ്രി
യോടൊപ്പം മതരംഗത്ത് പി ജിയും
നല്‍കുന്ന വാഫി കോഴ്‌സിലേക്ക്
30 വിദ്യാര്‍ത്ഥികള്‍ക്കും,
SSLC കഴിഞ്ഞ
പെണ്‍കുട്ടികള്‍ക്ക് +2
ഈക്വലന്‍സിയോടൊപ്പം
ശരീഅത്ത് പഠനങ്ങളും നല്‍കുന്ന
ശിഹാബ് തങ്ങള്‍ സ്‌മാരക
വനിതാ ശരീഅത്ത് കോളേജിലേക്ക്
30 വിദ്യാര്‍ത്ഥികള്‍ക്കും
7-ാം തരം
പാസ്സായ വിദ്യാര്‍ത്ഥികള്‍ക്ക്
8 വര്‍ഷം
കൊണ്ട് SSLC, +2, ഡിഗ്രിയോടൊപ്പം
മുഖ്‌തസ്വര്‍ ബിരുദവും
നല്‍കുന്ന വാരാമ്പറ്റ സആദാ
കോളേജില്‍ 25 വിദ്യാര്‍ത്ഥികള്‍ക്കും,
7-ാം തരം പാസ്സായ
ആണ്‍കുട്ടികള്‍ക്ക് 3
വര്‍ഷം കൊണ്ട്
SSLC യോടൊപ്പം
ഖുര്‍ആന്‍ ഹിഫ്‌ളും നല്‍കുന്ന
ഉമറലി ശിഹാബ് തങ്ങള്‍ സ്‌മാരക
ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജില്‍
15 വിദ്യാര്‍ത്ഥികള്‍ക്കും
പുതുതായി അഡ്‌മിഷന്‍ നല്‍കും.
മേല്‍സ്ഥാപനങ്ങളിലായി
300 വിദ്യാര്‍ത്ഥികള്‍
ഇപ്പോള്‍ ശംസുല്‍ ഉലമാ
അക്കാദമിക്കു കീഴില്‍ ഉപരിപഠനം
നടത്തുന്നുണ്ട്. മെയ്
9 വരെ
അപേക്ഷാ ഫോറവും പ്രോസ്‌പെക്‌ടസും
ലഭിക്കും. മെയ്
10 ന്
സെലക്ഷന്‍ പരീക്ഷ നടക്കും.
യുവാക്കളില്‍
വളര്‍ന്നു വരുന്ന അധാര്‍മ്മികതകള്‍ക്കും
തീവ്രവാദ ഭീകരവാദ ചിന്തകള്‍ക്കും
ശാശ്വത പരിഹാരമെന്ന നിലയില്‍
വിദ്യാര്‍ത്ഥി സമൂഹത്തെ
ഭൗതിക വിദ്യയോടൊപ്പം
മതപഠനത്തിനുകൂടി സജ്ജരാക്കുകയെന്ന
മഹത്തായ ലക്ഷ്യത്തിന്
രക്ഷിതാക്കളും സംഘടനാ
പ്രവര്‍ത്തകരും മഹല്ലു
ഭാരവാഹികളും രംഗത്തിറങ്ങണമെന്നും
ഇത്തരം വിഷയങ്ങള്‍ ഇന്ന്
(വെള്ളി)
പള്ളികളില്‍
വെച്ച് ജനങ്ങളെ ഉണര്‍ത്താന്‍
ഖത്തീബുമാര്‍ ശ്രദ്ധിക്കണമെന്നും
അക്കാദമി സെക്രട്ടറി ഹാരിസ്
ബാഖവി അറിയിച്ചു.