വിമന്‍സ് കോഡ് മത വിരുദ്ധം : ദുബൈ SKSSF

ദുബൈ : വനിതാ സംരക്ഷണത്തിനായി ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അധ്യക്ഷനായ കമ്മീഷന്‍ സര്‍ക്കാറിന് സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ മാനുഷിക സാമൂഹ്യ മൂല്യങ്ങള്‍ക്ക് നിരക്കാത്തതാണെന്നും ഭരണ ഘടനാ - മത വിരുദ്ധവുമായ ഇത്തരം തീരുമാനങ്ങള്‍ കേരള ഗവണ്‍മെന്‍റ് നിരുപാധികം തള്ളിക്കളയണമെന്നും SKSSF ദുബൈ സ്റ്റേറ്റ് കമ്മിറ്റി പ്രവര്‍ത്തക സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യോഗം അബ്ദുല്‍ ഹക്കീം ഫൈസിയുടെ അധ്യക്ഷതയില്‍ അലവിക്കുട്ടി ഹുദവി ഉദ്ഘാടനം ചെയ്തു. ഹൈദരലി ഹുദവി, അബ്ദുല്‍ കരീം ഹുദവി, സുബൈര്‍ ഹുദവി, ശൌക്കത്തലി ഹുദവി, കരീം എടപ്പാള്‍, ശറഫുദ്ദീന്‍ ഹുദവി, എം.ബി.. കാദര്‍, ഇബ്റാഹീം ഫൈസി ഉദുമ, യൂസുഫ് കാലടി, സ്വാബിര്‍ മെട്ടമ്മല്‍, ഹാരിസ് വയനാട്, മൂസക്കുട്ടി കൊടിഞ്ഞി, ഉസാമ, റഫീഖ്, പുളിങ്ങോം, നജീബ് കോട്ടക്കല്‍, മുഹമ്മദ് സഫ്‍വാന്‍, അബ്ദുല്ല വള്‍വക്കാട്, മുസ്തഫ വടകര തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ശറഫുദ്ദീന്‍ പെരുമളാബാദ് സ്വാഗതവും മന്‍സൂര്‍ മൂപ്പന്‍ നന്ദിയും പറഞ്ഞു.