ഹാദിയ സമ്മേളനം വെള്ളിയാഴ്ച (14) ജിദ്ദയില്‍

മുന്‍ മന്ത്രി കുട്ടി അഹ്‍മദ് കുട്ടിയും മുസ്തഫ ഹുദവി ആക്കോടും പങ്കെടുക്കും

ജിദ്ദ : ദാറുല്‍ ഹുദാ ഇസ്‍ലാമിക് യൂണിവേഴ്സിറ്റി ജിദ്ദ കമ്മിറ്റി ജനറല്‍ ബോഡി യോഗവും ഹാദിയ സമ്മേളനവും 14-10-2011 വെള്ളിയാഴ്ച വൈകീട്ട് 4 മണി മുതല്‍ വിപുലമായ പരിപാടികളോടെ ജിദ്ദ ശറഫിയ്യ ഇംപാല ഓഡിറ്റോറിയത്തില്‍ നടക്കും. മുന്‍ മന്ത്രി കെ. കുട്ടി അഹ്‍മദ് കുട്ടി സാഹിബ്, പ്രമുഖ വാഗ്മിയും പണ്ഡിതനുമായ മുസ്തഫ ഹുദവി ആക്കോട് എന്നിവര്‍ പൊതു സമ്മേളനത്തില്‍ പങ്കെടുക്കും. ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ അധ്യക്ഷനായ കമ്മീഷന്‍ സര്‍ക്കാറിന് സമര്‍പ്പിച്ച മത വിരുദ്ധ നിര്‍ദ്ദേശങ്ങള്‍ മുഖ്യ ചര്‍ച്ചയാകും. ജിദ്ദയിലെ പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനുമായ മുഹമ്മദ് ടി.എച്ച്. ദാരിമി വിമന്‍സ് കോഡ് ബില്‍ എന്ന വിഷയം അവതരിപ്പിക്കും. ദാറുല്‍ ഹുദ നടത്തിയ വൈജ്ഞാനിക വിപ്ലവം, അനന്തരാവകാശം ഇസ്‍ലാമില്‍ തുടങ്ങിയ വിഷയങ്ങളില്‍ യഥാക്രമം ഹസന്‍ ഹുദവി കോട്ടുമല, നജ്മുദ്ദീന്‍ ഹുദവി തുടങ്ങിയവര്‍ ക്ലാസ്സെടുക്കും.
പ്രവാസ ലോകത്തെ ദാറുല്‍ ഹുദാ കൂട്ടായ്മകളില്‍ കമ്മ രംഗത്ത് ഏറെ ശ്രദ്ധേയമായ ജിദ്ദ കമ്മിറ്റിയുടെ കീഴില്‍ ഹുദവികളുടെ പ്രവാസി സംഘടനയായ ഹാദിയ യുടെ പ്രഥമ സമ്മേളന വിജയത്തിനായി വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണ് ജിദ്ദയിലെയും സമീപ പ്രവിശ്യകളിലെയും ഹുദവികള്‍ എന്ന് ഭാരവാഹികള്‍ അറിയിച്ചു.
- ഉസ്‍മാന്‍ എടത്തില്‍