തൃശൂര്‍ : ഇസ്‍ലാമിക
പ്രബോധന രംഗം സജീവമാക്കുന്നതിനായി
പുതിയ പ്രവര്‍ത്തന പദ്ധതികള്‍
രൂപപ്പെടുത്തി വരികയാണ്.
സംഘശക്തി
വര്‍ദ്ധിപ്പിക്കുന്നതിനും
സംഘടനാ ശേഷി ഉയര്‍ത്തുന്നതിനുമായി
ഒക്ടോബര്‍ 5 ബുധനാഴ്ച
രാവിലെ 9 മണി
മുതല്‍ വൈകീട്ട് 5 മണി
വരെ ചാവക്കാട് തോട്ടാപ്പ്
റോയല്‍ ബിച്ച് ഓഡിറ്റോറിയത്തില്‍
വെച്ച് ജില്ലയിലെ സംഘടനാ
നേതൃത്വം ഒരുമിക്കുകയാണ്.
ചേക്കു
ഹാജി പതാക ഉയര്‍ത്തുന്നതോടെ
പരിപാടികള്‍ക്ക് തുടക്കം
കുറിക്കും. ഇബ്റാഹീം
ഫൈസി അദ്ധ്യക്ഷത വഹിക്കുന്ന
സദസ്സ് ശൈഖുനാ എം.കെ.എ.
കുഞ്ഞി മുഹമ്മദ്
മുസ്‍ലിയാര്‍ (തൊഴിയൂര്‍
ഉസ്താദ്) ഉദ്ഘാടനം
ചെയ്യും. സ്ഥലം
എം.എല്‍.എ.
കെ.വി.
അബ്ദുല്‍
ഖാദര്‍ മുഖ്യ അതിഥിയായിരിക്കും.
തുടര്‍ന്നുള്ള
പരിപാടികളില്‍ ജില്ലയിലെ
മുതിര്‍ന്ന നേതാക്കന്മാരും
ഉമറാക്കളും പങ്കെടുക്കും.
- സവാദ്
പുത്തന്‍ചിറ