കുളങ്ങരത്താഴ മഹല്ല് സംഗമം

കുറ്റിയാടി: കുളങ്ങരത്താഴ മഹല്ല് സംഗമം കോഴിക്കോട് വലിയ ഖാസി മുഹമ്മദ് ജമലുല്ലൈലിതങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. റഫീഖ് സക്കറിയ ഫൈസി, പ്രൊഫ. പി.ടി.അബ്ദുള്‍ അസീസ്, ഇസ്മയില്‍ ദാരിമി വെള്ളമുണ്ട എന്നിവര്‍ ക്ലാസെടുത്തു. പി.കെ. കുഞ്ഞമ്മത് സ്വാഗതവും മുഹമ്മദ്ബഷീര്‍ നന്ദിയും പറഞ്ഞു.