കിഴിശ്ശേരി: സ്വാര്‍ഥതാത്പര്യങ്ങള്‍ക്കായി പ്രവാചക ജീവിതത്തെ വികലമാക്കി ചിത്രീകരിക്കുകയും, ചരിത്ര വക്രീകരണം നടത്തുകയും ചെയ്യുന്ന വിഗടിത നിലപാടുകളില്‍ പ്രതിഷേധിച്ച് എസ്.കെ.എസ്.എസ്.എഫ്. കൊണ്ടോട്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് നടത്തി. നീരുട്ടിക്കലില്‍ നിന്ന് ആരംഭിച്ച പ്രകടനം കിഴിശ്ശേരിയില്‍ സമാപിച്ചു. സയ്യിദ് ബി.എസ്.കെ. തങ്ങള്‍, ഉമര്‍ ദര്‍സി തച്ചണ്ണ, വീരാന്‍ കുട്ടി ഹാജി, കരീം ദാരിമി, ഗഫൂര്‍ ദാരിമി, കെ.എസ്. ഇബ്രാഹിം മുസ്‌ലിയാര്‍, ജലീല്‍ ഫൈസി, ഇബ്രാഹിം ഫൈസി, ശിഹാബ് കുഴിഞ്ഞെളം, അലി അക്ബര്‍. അലവിക്കുട്ടി ഫൈസി, നൂറുദ്ദീന്‍ യമാനി, ഫാറൂഖ് കരിപ്പൂര്‍, ഉമര്‍ദാരിമി എന്നിവര്‍ നേതൃത്വം നല്‍കി.