വിദ്യാര്‍ഥികള്‍ രാഷ്‌ട്രീയ ബോധമുള്ളവരാകണം: അഡ്വ. ടി.സിദ്ദീഖ്‌

തിരൂരങ്ങാടി : സാമൂഹ്യ സാംസ്‌കാരിക മുന്നേറ്റം നേടുന്നതോടൊപ്പം വിദ്യാര്‍ഥി സമൂഹം രാഷ്‌ട്രീയബോധവും കൈവരിക്കണമെന്ന്‌ യൂത്ത്‌കോണ്‍ഗ്രസ്സ്‌ മുന്‍സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. സിദ്ദീഖ്‌. ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി സ്റ്റുഡന്‍സ്‌ യൂണിയന്‍ സംഘടിപ്പിച്ച ജിഗ്‌സൊ-11 ടാലന്റ്‌ ഫെസ്റ്റിന്റെ സമാപന സംഗമത്തില്‍ വിദ്യാര്‍ത്ഥികളോട്‌ സംവദിക്കുകയായിരുന്നു അദ്ദേഹം.വികലമായ അരാഷ്‌ട്രീയ ചിന്തകളിലൂടെ രാജ്യത്തിന്റെ സ്വത്വവും നൈതികതയും തകര്‍ക്കുന്ന തീവ്രവാദ പ്രവണതകളെ കരുതിയിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ദാറുല്‍ഹുദാ സീനിയര്‍ ലക്‌ച്ചറര്‍ കെ.സി മുഹമ്മദ്‌ ബാഖവി സംഗമം ഉദ്‌ഘാടനം ചെയ്‌തു. രജിസ്‌ട്രാര്‍ ഡോ.സുബൈര്‍ ഹുദവി ചേകന്നൂര്‍ അധ്യക്ഷത വഹിച്ചു, ഡോ.ബഹാഉദ്ദീന്‍ ഹുദവി മേല്‍മുറി, യു. ശാഫി ഹാജി ചെമ്മാട്‌, മുസ്‌തഫ ഹുദവി അരൂര്‍, അലി മൗലവി ഇരിങ്ങല്ലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹസീബ്‌ പൊന്നാനി സ്വാഗതവും അലി ഹസന്‍ അമ്പലക്കണ്ടി നന്ദിയും പറഞ്ഞു.