എടവണ്ണ സുന്നി സമ്മേളനം ഇന്ന്

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും പോഷകഘടകങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന എടവണ്ണ സുന്നി സമ്മേളനം വെള്ളിയാഴ്ച അഞ്ചിന് എടവണ്ണയില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ പ്രസിഡന്റ് എം.ടി. അബ്ദുള്ള മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. എടവണ്ണ സുന്നി സമ്മേളനം വിജയിപ്പിക്കാന്‍ സ്വാഗതസംഘം ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു.