കാന്തപുരത്തിന്റെ നിലപാട്‌ ഇരട്ടത്താപ്പ്‌: സുന്നി നേതാക്കള്‍

ഭരണാനുകൂല്യങ്ങള്‍ക്കുള്ള ലീഗ് സ്നേഹം തിരിച്ചറിയണം

കോഴിക്കോട്‌: വ്യാജകേശത്തെക്കുറിച്ചും രാഷ്‌ട്രീയ നിലപാട്‌ സംബന്ധിച്ചും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ ഇരട്ടത്താപ്പ്‌ വ്യക്തമാക്കുന്നതാണെന്ന്‌ സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറിമാരായ കെ എ റഹ്‌മാന്‍ ഫൈസി, അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി ഓണന്പിള്ളി മുഹമ്മദ് ഫൈസി, നാസര്‍ ഫൈസി കൂടത്തായിഎന്നിവര്‍ സംയുക്ത പ്രസ്‌താവനയില്‍ പറഞ്ഞു.
വ്യാജകേശം ലഭിച്ചത്‌ ഖസ്‌റജി കുടുംബപരമ്പരയിലൂടെയല്ലെന്ന കാന്തപുരത്തിന്റെ പുതിയ വെളിപ്പെടുത്തല്‍ നേരത്തെ മര്‍കസ്‌ സമ്മേളനത്തില്‍ നടത്തിയ പരസ്യവിശദീകരണം ശുദ്ധകളവാണെന്ന്‌ വ്യക്തമാക്കുന്നതാണ്‌. തന്റെ പിന്തുണയില്ലെങ്കില്‍ മുസ്‌ലിംലീഗിന്‌ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണേ്‌ടാ മൂന്നോ സീറ്റുകള്‍ മാത്രമേ ലഭിക്കുമായിരുന്നുള്ളൂവെന്ന അവകാശവാദം മുസ്‌ലിം സംഘടിത രാഷ്‌ട്രീയശക്‌തിയെ ചെറുതാക്കി കാണിക്കാനുള്ള കുല്‍സിത ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ധേഹത്തിന്റെ ഇപ്പോഴുള്ള  ലീഗ് സ്നേഹം ഭരണാനുകൂല്യങ്ങള്‍ നേടാന്‍ മാത്രമുള്ളതാണെന്നും ഇത് തിരിച്ചറിയണമെന്നും    അവര്‍ പറഞ്ഞു.
1. ലീഗിനെ കുറിച്ചുള്ള പച്ച കളവുകളും തന്‍റെ അവകാശ വാദവും     വ്യക്തമാക്കുന്ന കാന്തപുരത്തിന്റെ റിപ്പോര്‍ട്ടര്‍ ചാനല്‍ അഭിമുഖം ഇവിടെ കാണാം..
2. വ്യാജകേശം ലഭിച്ചത്‌ ഖസ്‌റജി കുടുംബപരമ്പരയിലൂടെയല്ല എന്ന ഭാഗം