സമസ്തയെ വേദനിപ്പിക്കുന്ന നിലപാട് ലീഗില്‍ നിന്നുണ്ടാവില്ല: മുസ്‌ലീം ലീഗ്


കോഴിക്കോട് : സമസ്തയെ വേദനിപ്പിക്കുന്ന നിലപാട് ലീഗിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് മുസ്‌ലീം ലീഗ് ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍. സമസ്തയുടെ പരാതികള്‍ ലീഗ് അവഗണിക്കില്ല. ഏതായാലും ഇക്കാര്യത്തില്‍ പരസ്യപ്രസ്താവനയ്ക്കില്ല. വിഷയങ്ങള്‍ ഗൗരവമായെടുത്ത് ചര്‍ച്ചചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റെ തീരുമാനങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. 
ഞാന്‍ എന്നും സമസ്തക്കൊപ്പമാണെന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും ലീഗിന് സമസ്തയോട് അഭേധ്യമായ ബന്ധമാനുള്ളതെന്നു കേന്ദ്ര മന്ത്രി ഇ. അഹമ്മദും സമസ്തയെ അവഗണിച്ചു മുന്നോട്ടു പോകാന്‍ ലീഗിന്നാവില്ലെന്നു സംസ്ഥാന മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും നേരത്തെ വ്യക്തമാക്കിയിരുന്നു.  സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയോടുള്ള ലീഗിന്‍റെ നിലപാട് വ്യക്തമാക്കണമെന്ന കാന്തപുരത്തിന്റെ പരാമര്‍ശത്തിന്റെ പക്ഷാതലത്തിലാണ് ലീഗ് നേതാക്കളുടെ പ്രതികരണം.
Vedion News: