അറിവ് ഏറ്റവും വലിയ ആയുധം : സ്വാദിഖലി ശിഹാബ് തങ്ങള്‍

തിരൂരങ്ങാടി : അറിവാണ് ഏറ്റവും വലിയ ആയുധമെന്നും അത് ക്രിയാത്മകമായി വിനിയോഗിക്കാന്‍ പ്രബോധകന് കഴിയണമെന്നും സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍. ചെമ്മാട് ദാറുല്‍ ഹുദാ ഡിഗ്രി വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു തങ്ങള്‍. പി. ഇസ്ഹാഖ് ബാഖവി ചെമ്മാട് അധ്യക്ഷത വഹിച്ചു. ഡോ. ബഹാഉദ്ദീന്‍ നദ്‍വി മുഖ്യപ്രഭാഷണം നടത്തി. സി. യൂസുഫ് ഫൈസി മേല്‍മുറി, കെ.സി. മുഹമ്മദ് ബാഖവി, ഡോ. സുബൈര്‍ ഹുദവി, ഉനൈസ് ഹുദവി പ്രസംഗിച്ചു. ശബീര്‍ അലി സ്വാഗതവും മുഹ്‍സിന്‍ മേലാറ്റൂര്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍ : മുഹ്‍സിന്‍ കെ (പ്രസി), ശബീര്‍ അലി പൊന്മള (ജന.സെക്ര), ഫാറൂഖ് മൂന്നിയൂര്‍ (ട്രഷ), ഉനൈസ് ഹിദായ (വൈ.പ്രസി), മുശ്‍ശാദ് വി. (ജോ.സെക്ര)
- അബ്ദുല്‍ ബാസിത്വ് -