മോര്യ ഇസ്‌ലാമിക്‌ സെന്റര്‍ ഉദ്‌ഘാടന സമ്മേളനം 5, 6, 7 തിയ്യതികളില്‍

താനൂര്‍ : മോര്യ മഹല്ല്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌. കമ്മിറ്റിയുടെ ആസ്ഥാന മന്ദിരമായ ഇസ്‌ലാമിക്‌ സെന്റര്‍ ഉദ്‌ഘാടന സമ്മേളനം ഒക്‌ടോബര്‍ 5, 6, 7 തിയ്യതികളില്‍ മോര്യ ശിഹാബ്‌ തങ്ങള്‍ നഗറില്‍ നടക്കുമെന്ന്‌ സ്വാഗതസംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 5ന്‌ ഉച്ചക്ക്‌ 1.30ന്‌ മഹല്ല്‌ പ്രസിഡണ്ട്‌ തമ്പ്രേരി ഏന്തീന്‍കുട്ടി ഹാജി പാതക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന്‌ തുടക്കമാകും. തുടര്‍ന്ന്‌ സബീലുന്നജാത്ത്‌ മദ്രസ ഹാളില്‍ ഉച്ചക്ക്‌ 2 മണിക്ക്‌ ഫാമിലിമീറ്റ്‌ നടക്കും. ഉസ്‌താദ്‌ അബ്‌ദുല്‍ ലത്വീഫ്‌ ബാഖവി ഉദ്‌ഘാടനം ചെയ്യും. ദര്‍ശന ചാനല്‍ സ്‌പിരിച്വല്‍ പ്രോഗ്രാം തലവന്‍ ജംഷീര്‍ ഹുദവി പാവണ്ടൂര്‍ `താളംതെറ്റുന്ന കുടുംബബജറ്റ്‌' അവതരിപ്പിക്കും. രാത്രി 7 മണിക്ക്‌ നടക്കുന്ന പ്രവാസി സംഗമം റിയാദ്‌ എസ്‌.വൈ.എസ്‌. സെക്രട്ടറി എം. അബ്ബാസ്‌ ഫൈസി ഉദ്‌ഘാടനം ചെയ്യും. പ്രമുഖ പ്രാസംഗികന്‍ സിദ്ദീഖലി രാങ്ങാട്ടൂര്‍ `പ്രവാസത്തിന്റെ കാണാപ്പുറങ്ങള്‍' എന്ന വഷയത്തില്‍ പ്രസംഗിക്കും. 6ന്‌ രാവിലെ 10.30ന്‌ നടക്കുന്ന കുരുന്നുകൂട്ടം മദ്രസാ പ്രധാനധ്യാപകന്‍ കെ.വി. കുഞ്ഞുട്ടി മൗലവി ഉദ്‌ഘാടനം ചെയ്യും. ഇ.പി. ഹനീഫ മാസ്റ്റര്‍ കുരുന്നുകൂട്ടത്തിന്‌ നേതൃത്വം നല്‍കും. വൈകുന്നേരം 4 മണിക്ക്‌ നടക്കുന്ന സൗഹൃദ സംഗമം താനൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ എം.പി. അഷ്‌റഫ്‌ ഉദ്‌ഘാടനം ചെയ്യും. വി.കെ.എം. ഇബ്‌നുമൗലവി അധ്യക്ഷത വഹിക്കും. താനൂര്‍ പോലീസ്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ യു.വി. മുരളീധരന്‍ അതിഥിയായി പങ്കെടുക്കും. ഒഴൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ നൂഹ്‌ കരിങ്കപ്പാറ, ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാന്റിംഗ്‌ കമ്മിറ്റിചെയര്‍മാന്‍ സി.മുഹമ്മദ്‌ അഷ്‌റഫ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ കെ. സലാം, ബ്ലോക്ക്‌ മെമ്പര്‍ കെ.പി. രാമന്‍, പത്രപ്രവര്‍ത്തകനായ ടി.വി. ബാബു, കെ. പി. മുഹമ്മദ്‌ ഇസ്‌മായില്‍, കെ. ജനചന്ദ്രന്‍ മാസ്റ്റര്‍, പോക്കാട്ട്‌ നാരായണന്‍കുട്ടിനായര്‍, എ. ആണ്ടിക്കുട്ടി മാസ്റ്റര്‍, എ.പി. സുബ്രഹ്‌മണ്യന്‍, എം. ഭാസ്‌കരന്‍, പി. ബാലകൃഷ്‌ണന്‍ നായര്‍ എന്നിവര്‍ പങ്കെടുക്കും. രാത്രി 7 മണിക്ക്‌ നടക്കുന്ന ക്ലസ്റ്റര്‍ മീറ്റ്‌ സയ്യിദ്‌ ഫക്രുദ്ദീന്‍ ഹസനി തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. 
7ന്‌ വെള്ളി വൈകുന്നേരം 7 മണിക്ക്‌ ഇസ്‌ലാമിക്‌ സെന്റര്‍ ഉദ്‌ഘാടനം പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ നിര്‍വ്വഹിക്കും. ബഹു. വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി പി.കെ. അബ്‌ദുറബ്ബ്‌ മുഖ്യാതിഥിയായി പങ്കെടുക്കും. അബ്‌ദുറഹ്‌മാന്‍ രണ്ടത്താണി എം.എല്‍.എ. അവാര്‍ഡ്‌ദാനം നിര്‍വ്വഹിക്കും. എസ്‌.വൈ.എസ്‌. സ്റ്റേറ്റ്‌ സെക്രട്ടറി അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. കോഴിക്കോട്‌ ഖാസി സയ്യിദ്‌ മുഹമ്മദ്‌ കോയ തങ്ങള്‍ ജമലുല്ലൈലി, സമസ്‌ത കേന്ദ്ര മുശാവറ അംഗം പി.പി. മുഹമ്മദ്‌ ഫൈസി, ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി സെക്രട്ടറി യു. ഷാഫി ഹാജി, എസ്‌.കെ.എസ്‌.എസ്‌. എഫ്‌. സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ സത്താര്‍ പന്തല്ലൂര്‍, ജില്ലാ സെക്രട്ടറി പി.എം. റഫീഖ്‌ അഹമ്മദ്‌, ഇസ്ലാഹുല്‍ ഉലൂം പ്രിന്‍സിപ്പാള്‍ സി.എം. അബ്‌ദുസ്സമദ്‌ ഫൈസി തുടങ്ങിയ പ്രമുഖര്‍ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കും. സമ്മേളനത്തില്‍ സോവനീര്‍ പ്രകാശനവും, പ്രമുഖരെ ആദരിക്കലും നടക്കും. 
പത്രസമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ്‌ ഫക്രുദ്ദീന്‍ ഹസനി തങ്ങള്‍, ജനറല്‍ കണ്‍വീനര്‍ തുപ്പത്ത്‌ ബാവഹാജി, കണ്‍വീനര്‍ റഷീദ്‌ മോര്യ, ഭാരവാഹികളായ കെ. മൂസക്കുട്ടി, എം. മുസ്‌തഫ, കോളങ്ങത്ത്‌ യൂസുഫ്‌ എന്നിവര്‍ പങ്കെടുത്തു.
Related news