അബൂദബി ഇസ്‍ലാമിക് സെന്‍റര്‍ പ്രവര്‍ത്തക സംഗമം 21 ന്

അബൂദബി : സമസ്ത 85-ാം വാര്‍ഷിക മഹാ സമ്മേളനത്തിന്‍റെ പ്രചരണ കാന്പയിന്‍റെ ഭാഗമായി ഇസ്‍ലാമിക് സെന്‍റര്‍ റിലീജിയസ് വിംഗ് സംഘടിപ്പിക്കുന്ന പ്രവര്‍ത്തക സംഗമം ഒക്ടോബര്‍ 21 വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് അബൂദബി ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍ററില്‍ നടക്കും. ബഹു. സയ്യിദ് അബ്ദുറഹ്‍മാന്‍ തങ്ങള്‍ ക്ലാസ്സെടുക്കും. യുവ പണ്ഡിതന്‍ അലവിക്കുട്ടി ഹുദവി നയിക്കുന്ന ക്വിസ് പ്രോഗ്രാം ഉണ്ടായിരിക്കും. അബൂദാബിയിലെ സമസ്തയുടെ മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് സ്വാഗത സംഘം കണ്‍വീനര്‍ ഹാരിസ് ബാഖവി അറിയിച്ചു.
- റശീദ് ഫൈസി