കൊല്ലമ്പാടി: കൊല്ലമ്പാടി ബദ്‌റുല്‍ ഹുദാ സെക്കണ്ടറി മദ്രസ കമ്മിറ്റിയുടെ
ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന നബിദിന പ്രഭാഷണ പരമ്പരക്ക് വെള്ളിയാഴ്‌ച
ജുമുഅ നമസ്‌കാരാനന്തരം ഹാജി കെ.കെ. അബ്‌ദുല്ല ഉസ്‌താദിന്റെ ഖബ്‌ര്‍
സിയാറത്തോടെ തുടക്കമാവും. വെള്ളിയാഴ്‌ച രാത്രി കെ.എം. സൈനുദ്ദീന്‍
ഹാജിയുടെ അധ്യക്ഷതയില്‍ മംഗലാപുരം കീഴൂര്‍ സംയുക്ത ഖാസി ത്വാഖ അഹമ്മദ്
മൗലവി ഉദ്‌ഘാടനം ചെയ്യും. കൊല്ലമ്പാടി ജമാഅത്ത് ഖത്തീബ് അബൂ നബ്‌ഹാന്‍
അല്‍ അസ്‌ഹരി പ്രഭാഷണം നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കെസി.
മുഹമ്മദ് ഫൈസി കൊടുവള്ളി, മഹ്‌റൂഫ് ദാരിമി മാതമംഗലം, നൗഫല്‍ ഹുദവി
കൊടുവള്ളി, അബൂബക്കര്‍ ഫൈസി മലയമ്മ, എം.എ. ഖാസിം മുസ്ല്യാര്‍,
ഹംസത്തുസഅദി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തും.