ഹിദായ നഗര്‍ (മലപ്പുറം) : നിരവധി സ്ഥാപനങ്ങളുടെ സ്ഥാപക പ്രസിഡണ്ടും സമസ്ത കേന്ദ്ര മുശവറ ഉപാധ്യക്ഷനും കേന്ദ്ര ഫത്-വ ബോര്‍ഡ് അംഗവും ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി കോ-ഇന്‍സ്റ്റിറ്റിയൂഷന്‍ ചെയര്‍മാനുമായിരുന്ന ഖാസി സി.,എം അബ്ദുല്ല മൗലവി ചെമ്പരിക്കയെ കുറിച്ച് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ പ്രബന്ധമവതരിപ്പിച്ചു. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹദീസ് ആന്റ് റിലേറ്റഡ് സയന്‍സസ് സ്റ്റഡീസ് സംഘടിപ്പിച്ച സി.എം അബ്ദുല്ല മൗലവിയുടെ നവോത്ഥാന ചിന്തകളുടെ പ്രതിഫലനങ്ങള്‍ എന്ന സെമിനാറിലായിരുന്നു പബന്ധാവതരണം. സി.എം ഉസ്താദ് സ്വഹാബി പരമ്പരയിലെ അതുല്യ പണ്ഡിത പ്രതിഭ എന്ന പ്രബന്ധം റാശിദ് ദേളി അവതരിപ്പിച്ചു. യശ്ശശരീരന്റെ സാഹിതീയ സംഭാവനകള്‍ എന്ന പ്രബന്ധം മന്‍സൂര്‍ കളനാടും ഒരു ഗോളശാസ്ത്രജ്ഞന്റെ നവോത്ഥാന കണ്ടെത്തലുകള്‍ എന്ന പ്രബന്ധം സവാദ് കട്ടക്കാലും ചെമ്പരിക്ക കുടുംബവും ഉത്തരകേരള- ദക്ഷിണ കന്നട മുസ്ലീങ്ങളും എന്ന പ്രബന്ധം അബ്ബാസ് ബേക്കലും അവതരിപ്പിച്ചു.
ശമീം പെരുന്തല്‍മണ്ണ, ഹക്കീം പാണ്ടിക്കാട്, റാഫി തെന്നല, സലാം വളാഞ്ചേരി, ശുഐബ് ആലമ്പാടി, ഫൈസല്‍ ചാവക്കാട്, റഫീഖ് പൊന്നാനി, റാശിദ് തളിപറമ്പ്, സിനാന്‍ കണ്ണൂര്‍ സിറ്റി, ഉമര്‍കുട്ടി തിരുവട്ടൂര്‍, യൂസഫ് കണ്ണൂര്‍, നൂറുദ്ധീന്‍ കണ്ണാടിപറമ്പ് എന്നിവര്‍ പ്രസംഗിച്ചു. സയ്യിദ് ശെഫീഖ് റഹ്മാന്‍ തങ്ങള്‍ കാശ്മീര്‍, മുഹമ്മദലി കുമ്പള, ശുഐബ് മൗവ്വല്‍, ആശിഖ് ചേരൂര്‍, അര്‍ഷാദ് നെല്ലിക്കുന്ന്, ബഷീര്‍ തൃശ്ശര്‍, സഹീര്‍ രണ്ടത്താണി, മൊയ്തീന്‍ വെളിയങ്കോട്, ശഫീഖ് മാണൂര്‍, അത്താഉള്ള മൊഗ്രാല്‍ പുത്തൂര്‍, മുബാറക് കണ്ണാടിപറമ്പ്, ഹഫീസ് പെരുന്തല്‍മണ്ണ, ശെഫീഖ് മാണിയൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അസ്ലം കുന്ദമംഗലം മോഡറേറ്ററായിരുന്നു.