നാഷണല്‍ കാംപസ്‌കാള്‍: ചരിത്ര സെമിനാര്‍ പ്രോജ്ജ്വലമായി

കാംപസുകളില്‍ ധര്‍മ്മചിന്തകള്‍ രൂപപ്പെടണം: എസ്‌.കെ.എസ്‌.എസ്‌.എഫ്‌ 


കോഴിക്കോട്‌: നേരറിവിന്റെ വഴിയടയാളമാകേണ്ട കാംപസുകള്‍ സങ്കുചിതത്വത്തിന്റെയും കാലുഷ്യത്തിന്റെയും വിളനിലങ്ങളായി മാറുന്നത്‌ ആപത്‌കരമാണെന്നും സദാചാര സൃഷ്ടിപ്പിനായി ധര്‍മചിന്തകള്‍ക്ക്‌ ഇടം നല്‍കുന്ന കൂട്ടായ്‌മകളാണ്‌ കാംപസുകള്‍ക്ക്‌ ജീവന്‍പകരുകയെന്നും എസ്‌.കെ.എസ്‌.എസ്‌.എഫ്‌ നാഷണല്‍ കാംപസ്‌കാളിന്റെ മുന്നോടിയായി കുറ്റിപ്പുറത്തു വച്ചു നടന്ന 'ഹളാറ' ചരിത്ര സെമിനാര്‍ അഭിപ്രായപ്പെട്ടു. ലോകത്ത്‌ എല്ലാ അറിവുകളുടെയും തുടക്കം ഇസ്‌്‌ലാമില്‍ നിന്നാണ്‌. സിദ്ധാന്തങ്ങളുടെയും കണ്ടുപിടുത്തങ്ങളുടെയും പിന്നില്‍ ചാലകശക്തിയായി വര്‍ത്തിച്ചത്‌ മുസ്‌്‌ലിം പണ്ഡിതന്‍മാരാണെന്ന്‌ ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. സപെയിനില്‍ നിന്നും കൊളുത്തിവെച്ച വൈജ്ഞാനിക വിളക്കാണ്‌ ലോകത്ത്‌ വെളിച്ചം പകര്‍ന്നതെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. 

എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന കാംപസ്‌ വിംഗിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെമിനാറില്‍ വിവിധ കാംപസുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനധികള്‍ പങ്കെടുത്തു. 2011 ഫെബ്രുവരി 18, 19, 20 തിയ്യതികളില്‍ തൃശൂര്‍ മലബാര്‍ എഞ്ചിനീയറിംഗ്‌ കോളജില്‍ നടക്കുന്ന നാഷണല്‍ കാംപസ്‌ കാളിന്റെ ഭാഗമായുള്ള ആദ്യസെമിനാറാണ്‌ 'ഹളാറ'. 5-ന്‌ തിരുവനന്തപുരത്തും 'ഹിദായ', 12-ന്‌ ബങ്കളുരിവിലും 'ഹിക്‌്‌മ' സെമിനാറുകള്‍ നടക്കും. 

ചരിത്ര സെമിനാര്‍ പാണക്കാട്‌ സയ്യിദ്‌ മൂഈനലി ശിഹാബ്‌ തങ്ങള്‍ ഉദ്‌്‌ഘാടനം ചെയ്‌തു. എസ്‌.കെ.എസ്‌.എസ്‌.എഫ്‌ മലപ്പുറം ജില്ലാ ട്രഷറര്‍ വി.കെ ഹാറൂണ്‍ റശീദ്‌ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ഫൈസി മലയമ്മ (ആന്‍ ഐക്കണ്‍ ഓഫ്‌ അറബ്‌ എക്‌സ്‌പാന്‍ഷന്‍), എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഓണംപിള്ളി മുഹമ്മദ്‌ ഫൈസി (ഫാള്‍ ഓഫ്‌ സ്‌പെയിന്‍) പ്രബന്ധങ്ങളവതരിപ്പിച്ചു. മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി.എം റഫീഖ്‌ അഹ്‌്‌മദ്‌, ഖയ്യൂം കടമ്പോട്‌, ഖാസിംഫൈസി പോത്തന്നൂര്‍, സി.കെ റസാഖ്‌ പുതുപൊന്നാനി, വി. ഷൂഹൈബ്‌, കെ.കെ മുഹമ്മദ്‌ ശാഫി, പ്രസംഗിച്ചു. കാംപസ്‌ വിംഗ്‌ ചെയര്‍മാന്‍ മുഹമ്മദ്‌ ശഫീഖ്‌ സ്വാഗതവും സൈഫുദ്ദീന്‍ എറോത്ത്‌ നന്ദിയും പറഞ്ഞു.
- ഷബിന്‍ മുഹമ്മദ് -