കാസര്‍കോട് : മലബാര്‍ ഇസ്ലാമിക് കോംപ്ളക്സ് സ്ഥാപക പ്രസിഡന്റും ചെമ്പരിക്ക-മംഗലാപുരം സംയുക്ത ഖാസിയും സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ഉപാധ്യക്ഷനും സമുന്നത പണ്ഡിതനുമായിരുന്ന അന്തരിച്ച സി.എം അബ്ദ്ദുല്ല മൗലവിയുടെ ഒന്നാം ആണ്ടുനേര്‍ച്ച നാളെ മൂന്നിന് വിപുലമായ പരിപാടികളോടെ ചട്ടഞ്ചാലിലെ മഹിനാബാദിലുള്ള എം.ഐ.സി ക്യാമ്പസില്‍ സംഘടിപ്പിക്കും.
നാളെ രാവിലെ എട്ട് മണിക്ക് ചെമ്പരിക്കയില്‍ ഖബ്ര്‍ സിയാറത്ത് നടക്കും. 10 മണി മുതല്‍ 12 മണി വരെ എം.ഐ.സിയില്‍ അനുസ്മരണ സമ്മേളനം നടക്കും. 12 മണി മുതല്‍ രണ്ട് മണി വരെ ഖുര്‍ആന്‍ പാരായണവും ദിക്ര്‍ ഹല്‍ഖയും തുടര്‍ന്ന അന്നദാനവും നടക്കും.