ക്ലീന്‍ അപ് ദി വേള്‍ഡ്; ദുബൈ SKSSF 500 വളണ്ടിയര്‍മാര്‍ പങ്കെടുക്കും

ദുബായ് : ദുബായ് മുനിസിപ്പാലിറ്റി നവംബര്‍ 09 മുതല്‍ 14 വരെ സംഘടിപ്പിക്കുന്ന ശുചിത്വ ബോധവല്‍ക്കരണ കാംപൈന്‍ "ക്ലീന്‍ അപ് ദി വേള്‍ഡ്-2014" ന്റെ ഭാഗമായി 14 നു വെള്ളിയാഴ്ച നടക്കുന്ന ശുചിത്വ യത്ജ്ഞത്തില്‍ എസ്. കെ. എസ്. എസ്. എഫ്. ദുബായ് സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 500 വളണ്ടിയര്‍മാര്‍ അല്‍ മംസാര്‍ കോര്‍ണിഷ് ശുചീകരിക്കും.

പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ അതാത് ജില്ലാ കമ്മിറ്റിയുടെ വാട്സപ്പ്, ഫേസ് ബുക്ക്‌ ഗ്രൂപ്പ്‌ മുഖേനയോ, സ്റ്റേറ്റ് കമ്മിറ്റിയുടെ വെബ്സൈറ്റ് മുഖേനയോ നവംബര്‍ 12 നു മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് സ്റ്റേറ്റ് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 055 8392123 / 055 6565893 / 055 3201905 / 050 4684579.
- Sharafudheen Perumalabad