ഇമാം ശാഫി അക്കാദമി കെട്ടിടോല്‍ഘാടനം നാളെ മെട്രോ മുഹമ്മദ് ഹാജി നിര്‍വ്വഹിക്കും

കുമ്പള : മത-ഭൗതിക സമന്വയ വിദ്യഭ്യാസ സ്ഥാപനമായ ഇമം ശാഫി അക്കാദമി വിദ്യാര്‍ത്ഥികളുടെ ഭക്ഷണ സൗകര്യത്തിനായി പുതുതായി നിര്‍മ്മിച്ച വിശാലമായ ഡൈനിംഗ് ഹാളോടു കൂടിയ കിച്ചന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം സുന്നി യുവജന സംഘം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ മെട്രോ മുഹമ്മദ് ഹാജി നിര്‍വഹിക്കും. പൊതു സമ്മേളനം അക്കാദമി ട്രഷറര്‍ ഹാജി കെ. മുഹമ്മദ് അറബിയുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. എം.എ ഖാസിം മുസ്‌ലിയാര്‍, കെ.എല്‍ അബ്ദുല്‍ ഖാദിര്‍ ഖാസിമി, ബി.കെ അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി, പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ, ലണ്ടന്‍ മുഹമ്മദ് ഹാജി, ഗോള്‍ഡന്‍ അബ്ദുല്‍ ഖാദിര്‍ ഹാജി, ഡോ.മുഹമ്മദ് പാവൂര്‍, ഖത്തര്‍ അബ്ദുല്ല ഹാജി, എ.കെ.എം അശ്‌റഫ്, കെ.എം അബ്ബാസ് ഫൈസി പുത്തിഗെ, ഇബ്രാഹിം ഫൈസി ജെഡിയാര്‍, മൂസ ഹാജി കൊടിയമ്മ, താജുദ്ദീന്‍ ദാരിമി, അബൂബക്കര്‍ സാലൂദ് നിസാമി, ഉമര്‍ രാജാവ് ബന്തിയോട്, ഹാജി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ബദ്‌രിയ്യാ നഗര്‍, ഒമാന്‍ മുഹമ്മദ് ഹാജി, ടി.കെ. ഇസ്മായീല്‍ ഹാജി കണ്ണൂര്‍, മുഹമ്മദ് ശാഫി ഹാജി മീപ്പിരി, ആര്‍.കെ അബ്ദുല്ല ഹാജി, വി.പി അബ്ദുല്‍ ഖാദിര്‍ ഹാജി, ടി.എം ശുഹൈബ്, ബി.എന്‍ മുഹമ്മദലി, മൂസാ ഹാജി ബന്തിയോട്, എസ്.പി സലാഹുദ്ദീന്‍, ഹമീദ് ഹാജി പറപ്പാടി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, അലി ദാരിമി, അശ്‌റഫ് ഫൈസി, ഹാദി തങ്ങള്‍ മൊഗ്രാല്‍, അലി അക്ബര്‍ ബാഖവി, യഅ്ഖൂബ് ദാരിമി, .ഇബ്രാഹിം ദാരിമി, സുബൈര്‍ നിസാമി, അബ്ദുല്ല ഹാജി താജ്, കെ.എം.എ മദനി, എ.എം ഉമര്‍ അല്‍ ഖാസിമി, അബ്ദുറഹ്മാന്‍ ഹൈതമി, മൂസ നിസാമി നാട്ടക്കല്‍, ശമീര്‍ വാഫി കരുവാരക്കുണ്ട്, അശ്‌റഫ് റഹ്മാനി, അന്‍വര്‍ അലി ഹുദവി, സലാം വാഫി, ഫാറൂഖ് അശ്അരി, ബാലകൃഷ്ണന്‍, സുനില്‍ ജോസഫ്, തുടങ്ങിയവര്‍ സംബന്ധിക്കും.
- Imam Shafi