![](//4.bp.blogspot.com/-aMP63AoPas8/VBC1VCTQkvI/AAAAAAAALJU/9Z-dGAPqDCo/s1600/SKSSF-Kannur.jpg) |
എ.കെ.അബ്ദുല്‍ബാഖി ഉദ്ഘാടനം ചെയ്യുന്നു |
കണ്ണൂര്‍ : നീതിബോധത്തിന്‍റെ നിതാന്ത ജാഗ്രത എന്ന പ്രമേയവുമായി നടക്കുന്ന എസ്.കെ.എസ്.എസ്.എഫ്. ജില്ലാ സംസ്ഥാന സമ്മേളനങ്ങളുടെ ഭാഗമായി കണ്ണൂര്‍ ജില്ലാ ആക്ടിവേഷന്‍ കോണ്‍ഫറന്‍സ് കണ്ണൂര്‍ ഇസ്ലാമിക് സെന്‍ററില്‍ നടന്നു. ശഹീര്‍ പാപ്പിനിശ്ശേരിയുടെ അധ്യക്ഷതയില്‍ എ.കെ.അബ്ദുല്‍ബാഖി ഉദ്ഘാടനം ചെയ്തു. സില്‍വര്‍ജൂബിലി പ്രൊജക്ട് സംസ്ഥാന സെക്രട്ടറി മമ്മൂട്ടിമാസ്ററര്‍ വയനാടും ജില്ലാ സമ്മേളന പദ്ധതി ജില്ലാ സെക്രട്ടറി അബ്ദുലത്തീഫ് പന്നിയൂരും അവതരിപ്പിച്ചു. അബൂബക്കര്‍ മാസ്റ്റര്‍, അബൂബക്കര്‍യമാനി, ഹാരിസ് എടവച്ചാല്‍, ഫൈസല്‍ദാരിമി, നിയാസ് അസ്അദി, ഹാരിസ് വളക്കൈ, ശൌക്കത്ത് ഉമ്മന്‍ചിറ, ശഫീഖ്ആലക്കാട് സംസാരിച്ചു. ബശീര്‍അസ്അദി സ്വാഗതവും ജുനൈദ് ചാലാട് നന്ദിയും പറഞ്ഞു.
- latheef panniyoor