സിനിമ പോസ്റ്ററിലെ ഖുര്‍ആന്‍ വചനം പിന്‍വലിക്കണം : SKSSF

കോഴിക്കോട് : ധര്‍മ്മ സമൂഹത്തിന്റെ സ്ഥാപനത്തിന് അവതീര്‍ണ്ണമായ പരിശുദ്ധ ഖുര്‍ആനിന്റെ വചനങ്ങള്‍ 'സലീം' എന്ന തമിഴ് സിനിമയുടെ പോസ്റ്ററിന്റെ പശ്ചാത്തലത്തില്‍ ഉള്‍പ്പെടുത്തിയ നടപടി തീര്‍ത്തും മതവിരുദ്ധമാണ്. ഗവണ്‍മെന്റും സെന്‍സര്‍ ബോര്‍ഡും ഈ വിഷയത്തില്‍ കൃത്യമായ നിലപാട് സ്വീകരിച്ച് ഇത് പിന്‍വലിക്കണമെന്ന് എസ് കെ എസ് എസ് എഫ് കോഴിക്കോട് ജില്ലാ കാമ്പസ് കോള്‍ ആവശ്യപ്പെട്ടു. മത വിശ്വാസികളെ മുറിവേല്‍പ്പിക്കുന്ന ഇത്തരം നീചവൃത്തികള്‍ക്കെതിരെ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്നും സംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ചെയര്‍മാന്‍ റാശിദ് മാവൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ബശീര്‍ റഹ്മാനി കൊടുവള്ളി, റിയാസ് മാസ്റ്റര്‍ നരിക്കുനി ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. പ്രസിഡന്റ് കുഞ്ഞാലന്‍ കുട്ടി ഫൈസി, ജനറല്‍ സെക്രട്ടറി ടി.പി. സുബൈര്‍ മാസ്റ്റര്‍, ഒ.പി. അശ്റഫ്, ഷര്‍ഹബീല്‍ മഹ്റൂഫ്, സയ്യിദ് മുബശ്ശിര്‍ തങ്ങള്‍, റാശിദ് അശ്അരി, പി. ഇമ്പിച്ചിക്കോയ ഹാജി സംസാരിച്ചു. സഹല്‍ നെല്ലളം സ്വാഗതവും സിയാദ് ഹസ്സന്‍ നന്ദിയും പറഞ്ഞു.
- T.B. Subair Master / SKSSF STATE COMMITTEE