കോഴിക്കോട് ഇസ്ലാമിക് സെന്റര്‍ പ്രവാസി മീറ്റും ടേബിള്‍ ടോക്കും ഒക്ടോബര്‍ 2ന്

കോഴിക്കോട് : ഗള്‍ഫിലെ പ്രാസ്ഥാനിക ചലനങ്ങള്‍ അവലോകനം ചെയ്യുന്നതിനും പുതിയ പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി ഇസ്ലാമിക് സെന്റര്‍ പ്രവാസി മീറ്റും ടേബിള്‍ ടോക്കും ഒക്ടോബര്‍ രണ്ടിന് രാവിലെ 11 മണിക്ക് കോഴിക്കോട് ഇസ്ലാമിക് സെന്ററില്‍ നടക്കും. സൌദി അറേബ്യ, യു.എ.ഇ., കുവൈത്ത്, ഖത്തര്‍, ബഹ്റൈന്‍, ഒമാന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സെന്റര്‍, സുന്നി സെന്റര്‍, എസ്.കെ.എസ്.എസ്.എഫ്. തുടങ്ങിയ കമ്മിറ്റിയുടെ നാട്ടിലുള്ള ഭാരവാഹികളാണ് പരിപാടിയില്‍ പങ്കെടുക്കുക. പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. നാട്ടിലുള്ള ബന്ധപ്പെട്ട ഭാരവാഹികള്‍ പരിപാടിയില്‍ സംബന്ധിക്കണമെന്ന് ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എസ്.കെ.എസ്.എസ്.എഫ്. ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി എന്നിവര്‍ അറിയിച്ചു.
- SKSSF STATE COMMITTEE