മലയാളി ഹാജിമാര്‍ക്ക് ഹറം പരിസരത്ത് ഉജ്ജ്വല വരവേല്‍പ്പ്

മക്ക : വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി പരിശുദ്ധ മക്കയിലേക്ക് ഭക്തിപ്രവാഹമായി ഒഴുകിയെത്തിയ മലയാളി ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് പുണ്യഭൂമിയില്‍ സത്യപ്രസ്ഥാനത്തിന്റെ വാഹകരും പ്രവര്‍ത്തകരുമായ എസ്.കെ.ഐ.സി. വിഖായ വളണ്ടിയര്‍മാര്‍ ഉജ്ജ്വല വരവേല്‍പ്പ് നല്‍കി. രാത്രി രണ്ട് മണിക്ക് വിശുദ്ധ ഹറം പരിസരത്ത് എത്തിച്ചേര്‍ന്ന ഹാജിമാരെ എസ്.കെ.ഐ.സി. നേതാക്കളായ അമാനത്ത് ഫൈസി, സിദ്ധീഖ് ഫൈസി വളമംഗലം, നാസര്‍ ഫൈസി പടിഞ്ഞാറ്റുമുറി, റഫീഖ് ഫൈസി, ടി.വി. ദാരിമി, മായിന്‍ ദാരിമി, അസൈനാര്‍ ഫറൂഖ്, ഹംസ അറക്കല്‍, ഇസ്മാഈല്‍ കുന്നുംപുറം, അക്ബര്‍ ജര്‍വ്വല്‍, അബ്ദുന്നാസര്‍ അന്‍വരി, നാസര്‍ മന്നാനി, മുനീര്‍ കണ്ണൂര്‍, ഫരീദ് ഐക്കരപ്പടി തുടങ്ങി നൂറുക്കണക്കിന് പ്രവര്‍ത്തകര്‍ ഹാര്‍ദ്ദവമായി സ്വീകരിച്ച് താമസസ്ഥലത്തേക്ക് ആനയിച്ചു.
ദിവസങ്ങളായി അള്ളാഹുവിന്റെ അതിഥികളെ സ്വീകരിക്കാന്‍ കൈമെയ് മറന്ന് പ്രവര്‍ത്തകര്‍ ഹറം പരിസരത്ത് സജീവമാണ്. ഭൂമിയുടെ സിരാ കേന്ദ്രമായ മക്കയില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനെത്തുന്ന അതിഥികള്‍ക്ക് ഒരു കുറവും പ്രയാസവും വാരാത്ത വിധം പ്രവര്‍ത്തന നിരതമാണ് എസ്.കെ.ഐ.സി വിഖായയുടെ നേതൃത്വത്തിലുള്ള സേവനങ്ങള്‍. ഇബ്റാഹീം നബിയുടെ വിളിക്ക് ഉത്തരം നല്‍കി ലബ്ബൈക്കള്ളാഹുമ്മ ഉച്ചത്തില്‍ മുഴക്കി ആവേശപൂര്‍വ്വം മക്കയിലെത്തിയ ഹാജിമാര്‍ക്ക് എസ്.കെ.ഐ.സിയുടെ സ്വീകരണം മറക്കാനാവാത്ത നവ്യാനുഭവമായി
- സിദ്ധീഖ് വളമംഗലം l SKIC Makkah