തുര്‍ക്കിയില്‍ ഉപരിപഠനം നടത്തുന്ന ഹുദവികള്‍ക്ക് യാത്രയപ്പ് നല്‍കി

ചെമ്മാട് : മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമിയില്‍ നിന്നും മാലിക് ദീനാര്‍ ഇസ്ലാമിക് കോളേജില്‍ നിന്നും പത്ത് വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കി തെന്നിന്തയിലെ ഏറ്റവും വലിയ ഇസ്ലാമിക് സര്‍വ്വകലാശാല ദാറുല്‍ ഹുദാ ഇസ്ലാമിക് സര്‍വ്വകലാശാലയില്‍ റിസേര്‍ച്ചിംഗ് പഠനവും കഴിഞ്ഞ് തുര്‍ക്കിയിലേക്ക് ഉപരി പഠനാര്‍ത്ഥം യാത്ര തിരിക്കുന്ന ഹനീഫ് ഇര്‍ശാദി ഹുദവി തൊട്ടി, സിനാന്‍ ഹുദവി തളങ്കര, മുസ്ത്വഫ ഹുദവി ഊജംപാടി, നശ്തര്‍ ഹുദവി തളങ്കര, സലാം ബദിയടുക്ക, എന്നീ ഏഴ് ഹുദവികള്‍ക്ക് ദാറുല്‍ ഹുദാ കാസര്‍കോട് ചാപ്റ്ററിന്റെ കീഴില്‍ യാത്രയപ്പ് നല്‍കി. പരിപാടിയില്‍ ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി പുറത്തിറക്കുന്ന തെളിച്ചം മാഗസിന്‍ എഡിറ്റര്‍ ഫഅദ് ഉടുമ്പുന്തല അദ്യക്ഷത വഹിച്ചു. എസ് കെ എസ് എസ് എഫ് ത്വലബാ വിംഗ് കാസറഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി സിദ്ദീഖ് മണിയൂര്‍ ഉല്‍ഘാടനം ചെയ്തു. മര്‍ഹും പി പി പാറന്നൂര്‍ ഉസ്താദിന്റെ പേരക്കുട്ടി ശിബ്‌ലി വാവാട് ദുആ നിര്‍വഹിച്ചു. ദാറുല്‍ ഹുദാ കാസര്‍കോട് ചാപ്റ്റര്‍ ചെയര്‍മാന്‍ ഹനീഫ് താഷ്‌കന്റ്, കണ്‍വീനര്‍ നിസാമുദ്ദീന്‍ ചൗക്കി, അഫ്‌സല്‍ എം.എസ്, ഇസ്മായീല്‍ ബാറഡുക്ക, റാശിദ് പൂമംഗലം, മുനാസ് ചേരൂര്‍, നൗഫല്‍ മംഗലാപുരം, ശരീഫ് കുവ്വത്തൊട്ടി, ഹബീബ് കോളിയടുക്കം, ഹൈദര്‍ കില്‍ത്താന്‍, സിദ്ദീഖ് മൗവ്വല്‍, നിസാമുദ്ദീന്‍ മൗവ്വല്‍, സുലൈമാന്‍ പെരുമളാബാദ്, ജുബൈര്‍ ആലംപാടി, കരീം കൊട്ടോടി, ജാഫര്‍ പൂച്ചക്കാട്, ജാബിര്‍ ബജം എന്നിവര്‍ പങ്കെടുത്തു. ശമ്മാസ് ശിറിയ സ്വാഗതവും നിയാസ് ആലക്കോട് നന്ദിയും പറഞ്ഞു. 
- Sidheeque Maniyoor