കാപ്പാട് ഐനുല്‍ ഹുദാ ഓര്‍ഫനേജ് ഉല്ലാസം'14 വെക്കേഷന്‍ ക്യാമ്പിന് തുടക്കമായി

കാപ്പാട് : കാപ്പാട് ഐനുല്‍ ഹുദാ ഓര്‍ഫനേജ് സ്റ്റുഡന്‍സ് അസോസിയേഷന്‍ (അഹ്‌സന്‍) സംഘടിപ്പിച്ച ഉല്ലാസം'14 വെക്കേഷന്‍ ക്യാമ്പിന് ഐനുല്‍ ഹുദാ ഓര്‍ഫനേജില്‍ തുടക്കമായി. അല്‍ ഹുദാ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജനറല്‍ സെക്രട്ടറി പി കെ കെ ബാവ ഉദ്ഘാടനം ചെയ്തു. ലൈഫ് സ്റ്റൈല്‍ മാനേജ്‌മെന്റ് സെഷനില്‍ സാലിം മാസ്റ്റര്‍ നടുവണ്ണൂര്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. ഏഴ് ദിവസം നീണ്ട് നില്‍ക്കുന്ന ക്യാമ്പില്‍ ബോധവത്കരണം, ലൈഫ്‌സ്റ്റൈല്‍ മാനേജ്‌മെന്റ്, മോട്ടിവേഷന്‍, ഉല്ലാസയാത്ര, കലാ കായിക മത്സരങ്ങള്‍ തുടങ്ങി വിവിധ പരിപാടികളുണ്ട്. ചടങ്ങില്‍ പസിഡണ്ട് എം അഹ്മദ് കോയ ഹാജി അദ്ധ്യക്ഷത വഹിച്ചു. ട്രഷറര്‍ ടി എം ലത്തീഫ് ഹാജി, പനായി അബ്ദുല്‍ ഖാദര്‍, ഷാഹുല്‍ ഹമീദ്, സ്വാലിഹ് കാപ്പാട് തുടങ്ങിയവര്‍ സംസാരിച്ചു. മുഹമ്മദ് അലി ഖിറാഅത്ത് അവതരിപ്പിച്ചു. ജംഷാദ് ഹസനി സ്വാഗതവും ഷാനിദ് പനമരം നന്ദിയും പറഞ്ഞു.
- ainul huda kappad