മത സാമുദായിക സംഘടനയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ ജീവനക്കാരെ തടയുന്നത് പ്രതിഷേധാര്‍ഹം : SKSSF കാസര്‍കോട്

കാസര്‍കോട് : മത സാമുദായിക സംഘടനയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ ജീവനക്കാരെ തടയിടാനുള്ള നടപടി സാമൂഹിക പ്രവര്‍ത്തനത്തിന് എതിരാണ്. ഒരുപാട് അധ്യാപകരും മറ്റു ഉദ്യോഗസ്ഥന്മാരും വൈജ്ഞാനികരും സാങ്കേതികവുമായ ഒരുപാട് കഴിവുകള്‍ സാമൂഹിക നന്മയ്ക്ക് ഉപയോഗിക്കുന്നുണ്ടെന്നും കേരളത്തിലെ മതസാമൂഹിക സഹിഷ്ണുതയ്ക്കും നവോത്ഥാന മുന്നേറ്റങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്ന ഒരുപാട് സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന  സേവന തല്‍പരരായ സര്‍ക്കാര്‍ ജീവനക്കാരെ ബാധിക്കുന്ന ഈ തീരുമാനം പ്രതിഷേധാര്‍ഹവും അത് തിരുത്തണമെന്നും എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി, ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി പ്രസ്ഥാവനയില്‍ പറഞ്ഞു.
- Secretary, SKSSF Kasaragod Distict Committee