ശംസുല്‍ ഉലമാ അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന വാസിഅക്ക് പുതിയ ഭാരവാഹികള്‍

വെങ്ങപ്പള്ളി : ശംസുല്‍ ഉലമാ അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ വാഫി അസോസിയേഷന്‍ ഓഫ് ശംസുല്‍ ഉലമാ ഇസ്‌ലാമിക്ക് അക്കാദമി (വാസിഅ) ക്ക് പുതിയ കമ്മിറ്റി നിലവില്‍ വന്നു. അബ്ദുല്‍ ലത്തീഫ് വാഫി തരുവണ (പ്രസിഡന്റ് ) സലീം വാഫി കുപ്പാടിത്തറ, അനീസ് വാഫി മുണ്ടക്കൈ (വൈസ് പ്രസിഡന്റ് ) അബ്ബാസ് വാഫി ചെന്നലോട് (ജനറല്‍ സെക്രട്ടറി) സുഹൈല്‍ വാഫി ചെന്നലോട്, നൗഷീര്‍ വാഫി വെങ്ങപ്പള്ളി (ജോ. സെക്രട്ടറി) സകരിയ്യ വാഫി വാകേരി (ട്രഷറര്‍). ആസിഫ് വാഫി, ശബീര്‍ വാഫി, യൂനുസ് കുപ്പാടിത്തറ നൗഫല്‍ വാഫി, റഊഫ് വാഫി മെമ്പര്‍മാരുമായ കമ്മിറ്റി നിലവില്‍ വന്നു. 
അക്കാദമി ജനറല്‍ സെക്രട്ടറി ഇബ്രാഹിം ഫൈസി പേരാല്‍ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഹാരിസ് ബാഖവി കമ്പളക്കാട് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മൂസ ബാഖവി മമ്പാട്, എ കെ സുലൈമാന്‍ മൗലവി, കുഞ്ഞുമുഹമ്മദ് ദാരിമി തുടങ്ങിയവര്‍ സംസാരിച്ചു. സകരിയ്യ വാഫി സ്വാഗതവും, അബ്ബാസ് വാഫി നന്ദിയും പറഞ്ഞു. 
- Shamsul Ulama Islamic Academy VEngappally