'സുപ്രഭാതം' പ്രകാശനചടങ്ങ് സമസ്ത ബഹ്‌റൈന്‍ മദ്‌റസയില്‍ ലൈവ് പ്രദര്‍ശനം

ബഹ്‌റൈന്‍ : ഇഖ്‌റഅ് പബ്ലിക്കേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ മുഖപത്രമായി പുറത്തിറങ്ങുന്ന 'സുപ്രഭാതം' ദിനപത്രത്തിന്റെ പ്രകാശന കര്‍മ്മം ഇന്ന് (1/9) കാലത്ത് പത്ത് മണിക്ക് പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. കോഴിക്കോട് മിനി ബൈപ്പാസിലെ സരോവരം ബയോപാര്‍ക്കിന് മുന്‍വശം നടക്കുന്ന പരിപാടിയുടെ തല്‍സമയ പ്രക്ഷേപണം വീക്ഷിക്കുവാന്‍ ബഹ്‌റൈന്‍ സമയം കാലത്ത് 7:30ന് മനാമ സമസ്ത മദ്‌റസയില്‍ സൗകര്യം ഏര്‍പ്പെടുത്തിയതായി ഭാരവാഹികള്‍ അറിയിച്ചു. ചടങ്ങ് പൂര്‍ണ്ണമായും www.kicrlive.com, www.suprabhaatham.com, ബൈലക്‌സ് മെസഞ്ചറിലെ കേരള ഇസ്ലാമിക് ക്ലാസ്സ് റൂം, മൊബൈലിലെ കെ.ഐ.സി.ആര്‍ ഇന്റര്‍നെറ്റ് റേഡിയോ, മൊബൈല്‍ ടി.വി എന്നിവ മുഖേന തല്‍സമയം ലഭ്യമായിരിക്കും. വിശദവിവരങ്ങള്‍ക്ക് 39128941, 33413570, 33842672 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
- Samastha Bahrain