പൊന്നാനി ഒരുങ്ങി; കേരള ത്വലബാ കോണ്‍ഫന്‍സിന് ഇന്ന് (വെള്ളി) തുടക്കം

പൊന്നാനി : എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്ന കേരള ത്വലബാ കോണ്‍ഫറന്‍സിന് ഇന്ന് (വെള്ളി) പൊന്നാനിയില്‍ തുടക്കമാവും. കേരളത്തിനകത്തും പുറത്തുമുള്ള ദര്‍സ്-അറബിക് കോളേജുകളിലെ ആയിരക്കണക്കിന് മതവിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. അറിവിന്റെ പൈതൃകം തേടി മഖ്ദൂമിന്റെ മണ്ണിലെത്തുന്ന അതിഥികളെ സ്വീകരിക്കാന്‍ പുതുപൊന്നാനി മഊനത്തുല്‍ ഇസ്‌ലാം അറബിക് കോളേജില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 
കോണ്‍ഫറന്‍സിന് മുന്നോടിയായി ഇന്നലെ വൈകീട്ട് വിളംബര റാലി അസര്‍ നമസ്‌കാരാനന്തരം പൊന്നാനി വലിയ ജുമുഅത്ത് പള്ളി പരിസരത്ത് ആരംഭിച്ച് സമ്മേളന നഗരിയില്‍ സമാപി ച്ചു. 
വെള്ളി വൈകീട്ട് 2 മണിക്ക് നടക്കുന്ന ലീഡേഴ്‌സ് മീറ്റ് പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 3 മണിക്ക് ഹംസ ബിന്‍ ജമാല്‍ റംലി പതാക ഉയര്‍ത്തും. 
വൈകീട്ട് 4 മണിക്ക് കോണ്‍ഫറന്‍സിന് തുടക്കമാവും. സമസ്ത പ്രസിഡണ്ട് ആനക്കര സി കോയക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. പുറങ്ങ് അബ്ദുള്ള മുസ്‌ലിയാര്‍ ആധ്യക്ഷം വഹിക്കും. കാലിക്കറ്റ് യൂണിവാഴ്‌സിറ്റി രജിസ്ട്രാര്‍ ടി. അബ്ദുല്‍ മജീദ് മുഖ്യാതിഥിയാവും. മുസ്ഥഫ മുണ്ടുപാറ മുഖ്യ പ്രഭാഷണം നടത്തും. എം. എം മുഹ്‌യുദ്ദീന്‍ മൗലവി ആലുവ, മുത്തുക്കോയ തങ്ങള്‍ മഖ്ദൂമി, സയ്യിദ് അഹ്മദ് ബാഫഖി തങ്ങള്‍, കെ. കെ. എസ് തങ്ങള്‍ വെട്ടിച്ചിറ, എ. വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ഹാജി. കെ. മമ്മദ് ഫൈസി, പി. വി മുഹമ്മദ് മൗലവി, പി. വി മുഹമ്മദ് കുട്ടി ഫൈസി, ബഷീര്‍ ഫൈസി ആനക്കര, പുറങ്ങ് മൊയ്തീന്‍ മൗലവി പ്രസംഗിക്കും. 
രാത്രി 7 മണിക്ക് നവോത്ഥാനത്തിന്റെ പൊന്നാനി പെരുമ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. കോട്ടുമല ടി. എം ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പി. ടി കുഞ്ഞുമുഹമ്മദ് പുസ്തക പ്രകാശനം നടത്തും. ഓണംപിള്ളി മുഹമ്മദ് ഫൈസി, പി. കെ അബ്ദുല്‍ ഗഫൂര്‍ ഖാസിമി, കുറുക്കോളി മൊയ്തീന്‍, നാസര്‍ ഫൈസി കൂടത്തായ്, ടി. വി അബ്ദുറഹ്മാന്‍ കുട്ടി വിഷയാവതരണം നടത്തും. ഷാഹുല്‍ ഹമീദ് മേല്‍മുറി മോഡറേറ്ററാവും. 
8. 30ന് പ്രമേയം സെഷന്‍ ഒ. കെ. എം കുട്ടി ഉമരി ഉദ്ഘാടനം ചെയ്യും. റശീദ് ഫൈസി പൂക്കരത്തറ ആധ്യക്ഷം വഹിക്കും. സ്വാദിഖ് ഫൈസി താനൂര്‍, ബഷീര്‍ ഫൈസി ദേശമംഗലം വിഷയാവതരണം നടത്തും. 10. 30ന് ഇശല്‍ ലൈല പ്രവാചക പ്രകീര്‍ത്തന സദസ്സ് നടക്കും. 
13ന് ശനി രാവിലെ 6ന് അത്മീയം സെഷനില്‍ ജലീല്‍ റഹ്മാനി വാണിയന്നൂര്‍ ആധ്യക്ഷം വഹിക്കും. ഇസ്മാഈല്‍ സഖാഫി തോട്ടുമുക്കം മുഖ്യപ്രഭാഷണം നടത്തും. 
രാവിലെ 8ന് അഭിമുഖം സെഷനില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയാവും. അബ്ദുറഹീം ചുഴലി ആധ്യക്ഷം വഹിക്കും. 
രാവിലെ 9 മണിക്ക് വിദ്യാര്‍ത്ഥി, വ്യക്തിത്വം, ആരോഗ്യം സെഷന്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പി. എം റഫീഖ് അഹ്മദ് തിരൂര്‍ ആധ്യക്ഷം വഹിക്കും. ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, അഹ്മദ് വാഫി കക്കാട്, ഡോ. ബിഷ്‌റുല്‍ ഹാഫി വിഷയാവതരണം നടത്തും. 
- SKSSF STATE COMMITTEE