മദ്‌റസ സര്‍ട്ടിഫിക്കറ്റ് ദുരുപയോഗം; എസ്.പി.ക്ക് പരാതി നല്‍കി

ചേളാരി : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പൊതുപരീക്ഷാ സര്‍ട്ടിഫിക്കറ്റ് ദുരുപയോഗം ചെയ്ത് 'സമസ്ത'യെയും വിദ്യാഭ്യാസ ബോര്‍ഡിനെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കി. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 1553-ാം നമ്പര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന കുരുവമ്പലം മിലാക്കുദ്ദീന്‍ മദ്‌റസയില്‍നിന്ന് 2009ല്‍ അഞ്ചാം ക്ലാസ് പൊതുപരീക്ഷയില്‍ വിജയിച്ച കെ.പി.റാശിദ എന്ന വിദ്യാര്‍ത്ഥിനിയുടെ സര്‍ട്ടിഫിക്കറ്റാണ് കൃത്രിമം കാട്ടി ഫെയ്‌സ്ബുക്കിലും വാട്‌സ് അപ്പിലുമിട്ട് 'സമസ്ത'യെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചത്. ഇതിനെതിരെയാണ് എസ്.പിക്ക് പരാതി നല്‍കിയത്.
- SKIMVBoardSamasthalayam Chelari