എം.ഐ.സി വിദ്യാര്‍ത്ഥി തുര്‍ക്കി ജലാലുദ്ദീന്‍ റൂമി യൂണിവേഴ്‌സിറ്റിയിലേക്ക്

ചട്ടഞ്ചാല്‍ : മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമി പഠനം പൂര്‍ത്തിയാക്കിയ ഹനീഫ് ഇര്‍ശാദി തൊട്ടി ഉപരി പഠനത്തിനായി തുര്‍ക്കിയിലേക്ക് തിരിക്കുന്നു. തുര്‍ക്കിയിലെ ഫത്ഹുല്ലാഹ് മൂവ്‌മെന്റ് ഇന്ത്യയിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ നടത്തിയ പ്രത്യേക ഇന്റര്‍വ്യൂലൂടെ അവസരം ലഭിച്ച ഇര്‍ശാദി ഈ മാസം ഏഴിന് തുര്‍ക്കിലേക്ക് തിരിക്കും. തുര്‍ക്കി കൊനിയ ജലാലുദ്ദീന്‍ റൂമിലേക്കാണ് ഒരു വര്‍ഷത്തെ കോഴ്‌സ് പഠനത്തിനായി പുറപ്പെടുന്നത്.
എം.ഐ.സി ദാറുല്‍ ഇര്‍ശാദ് അക്കാദമിയില്‍ നിന്ന് ഇസ്ലാമിക് കണ്ടംപററി സ്റ്റഡീസില്‍ ഡിഗ്രി പഠനവും ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ ഹിസ്റ്ററിയില്‍ ഡിഗ്രി പഠനവും ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിലോസഫിയില്‍ നിന്ന് പിജി പഠനവും പൂര്‍ത്തിയാക്കിയ ഹനീഫ് ഇര്‍ശാദി പള്ളിക്കര തൊട്ടി ബെതില ഹൗസിലെ അബ്ദുല്‍ ഖാദര്‍- സുഹ്‌റ ദമ്പതികളുടെ മകനാണ്.
ചട്ടഞ്ചാല്‍ മാഹിനാബാദ് എം.ഐ.സി ക്യാമ്പസില്‍ നടന്ന യാത്രയയപ്പ് സംഗമത്തില്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് മാനേജിംഗ് കമ്മിറ്റിയും സ്റ്റാഫ് കൗണ്‍സിലും ഇര്‍ശാദീസ് അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റിയും പള്ളിക്കര ചാപ്റ്റര്‍ ഹുദവീസ് അസോസിയേഷനും ഹനീഫ് ഇര്‍ശാദിയെ അഭിനന്ദിച്ചു. എം.ഐ.സി പ്രസിഡണ്ട് ത്വാഖാ അഹ്മദ് മൗലവി, ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി, നൗഫല്‍ ഹുദവി കൊടുവള്ളി, മുജീബ് ഹുദവി വെളിമുക്ക്, സയ്യിദ് ബുര്‍ഹാന്‍ ഇര്‍ശാദി, ജാബിര്‍ ഇര്‍ശാദി ചാനടുക്കം, ഹനീഫ് ഇര്‍ശാദി ദേലംപാടി, ബദ്‌റുദ്ദീന്‍ ഇര്‍ശാദി തൊട്ടി, മന്‍സൂര്‍ ഇര്‍ശാദി കളനാട്, അബ്ദുല്‍ റഹ്മാന്‍ ഇര്‍ശാദി തൊട്ടി, ഫഹദ് ഇര്‍ശാദി, ഹസന്‍ ശിഹാബ് ഇര്‍ശാദി ബന്തിയോട്, ശൗഖുല്ലാഹ് ഇര്‍ശാദി സല്‍മാറ, അസ്മതുല്ലാഹ് ഇര്‍ശാദി കടബ, ഇര്‍ശാദ് ഇര്‍ശാദി കുണിയ, യൂസുഫ് ഇര്‍ശാദി മുക്കൂട്, മന്‍സൂര്‍ ഇര്‍ശാദി പൂച്ചക്കാട്, നുഅ്മാന്‍ ഇര്‍ശാദി പള്ളങ്കോട്, മന്‍സൂര്‍ ഇര്‍ശാദി പള്ളത്തടുക്ക, അബ്ബാസ് ഇര്‍ശാദി ബേക്കല്‍, റശീദ് ഇര്‍ശാദി തൊട്ടി എന്നിവര്‍ സംബന്ധിച്ചു.
- MIC Chattanchal Kasaragod