വെങ്ങപ്പള്ളി ശംസുല്‍ ഉലമ അക്കാദമി ഫെസ്റ്റിന് പ്രൗഢോജ്ജ്വല തുടക്കം

ശ്രീ പി.വിമലാദിത്യ ഐ.പി.എസ്.
ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കുന്നു
വെങ്ങപ്പള്ളി : ശംസുല്‍ ഉലമ ഇസ്‌ലാമിക് വിദ്യാര്‍ത്ഥി യൂണിയന് കീഴില്‍ സംഘടിപ്പിച്ച അക്കാദമി ഫെസ്റ്റിന് പ്രൗഢോജ്ജ്വല തുടക്കം. 'വിസ്ഡം ദ ലീഡിങ്ങ് ലൈറ്റ് ' എന്ന പ്രമേയത്തില്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന അക്കാദമി ഫെസ്റ്റ് 2014 ന് തുടക്കം കുറിച്ചു. പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ച സംഗമം വയനാട് ജില്ലാ പോലീസ് മേധാവി ശ്രീ പി.വിമലാദിത്യ ഐ.പി.എസ്. ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. സംഗമത്തില്‍ വിത്യസ്ത ഗ്രൂപ്പുകളില്‍ നിന്നുള്ള കയ്യെഴുത്ത് മാഗസിനുകള്‍ പ്രകാശന കര്‍മ്മം നിര്‍വഹിക്കുകയും വാഫീ പരീക്ഷയിലെ റാങ്ക് ജേതാക്കള്‍ക്ക് അവാര്‍ഡ് ധാനവും നല്‍കി. ഇബ്രാഹിം ഫൈസി പേരാല്‍, എ കെ.സുലൈമാന്‍ മൗലവി, ഹാരിസ് ബാഖവി കംബ്ലക്കാട്, ഖാസിം ദാരിമി, നൗഫല്‍ മാസ്റ്റര്‍, സലീം ബാവ, സി പി ഉമ്മര്‍ സാഹിബ്, അക്കാദമി ഉസ്താദുമ്മാര്‍ ആശംസ പ്രസംഗം നടത്തി.വയനാട് ജില്ലാസമസ്ത പ്രസിഡന്റ് കെ. ടി ഹംസ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ച സംഗമത്തില്‍ അബ്ദുസ്സലാം അഞ്ച് കുന്ന് സ്വാഗതവും ശാഹുല്‍ ഹമീദ് നന്ദിയും പറഞ്ഞു.
- Shamsul Ulama Islamic Academy VEngappally