കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്‍തൂക്കം നല്‍കി SKSSF കര്‍മ്മപദ്ധതി

കാസര്‍കോട് : നീതിബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ SKSSF തൃശൂര്‍ സമര്‍ഖന്തില്‍ നടത്തുന്ന ഗ്രാന്റ് ഫിനാലെയുടെ പ്രചാരണത്തിനായി കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്‍തൂക്കം നല്‍കി SKSSF കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിച്ചു. ദേരാസിറ്റിയില്‍ വെച്ച് നടന്ന SKSSF ലീഡേഴ്‌സ് പാര്‍ലമെന്റാണ് സുവര്‍ണജൂബിലിയുടെ പ്രചാരണ കര്‍മരേഖ തയാറാക്കിയത്. രോഗികള്‍ക്കുള്ള പരിചരണം, നിരാലംബര്‍ക്കുള്ള ആശ്രയകേന്ദ്രം, പാവപ്പെട്ട വിദ്യാര്‍ത്ഥികര്‍ക്കുള്ള തുടര്‍പഠനത്തിനുള്ള അവസരം തുടങ്ങി നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ചത്.
ലീഡേഴ്‌സ് പാര്‍ലമെന്റ് എസ്‌വൈഎസ് ജനറല്‍ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗെ ഉദ്ഘാടനം ചെയ്തു. SKSSF ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. ഇബ്രാഹിം ഫൈസി ജെഡിയാര്‍, ബശീര്‍ ദാരിമി തളങ്കര, സാലൂദ് നിസാമി, ഹാശിം ദാരിമി ദേലംപാടി, സിദ്ദീഖ് അസ്ഹരി പാത്തൂര്‍, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, മുഹമ്മദലി മൗലവി, മുഹമ്മദ് ഫൈസി, റസാഖ് അസ്ഹരി പാത്തൂര്‍, സുബൈര്‍ നിസാമി, ഖലീല്‍ ഹസനി, സുബൈര്‍ ദാരിമി പൈക്ക, സിദ്ദീഖ് ബെളിഞ്ചം, ജമാലുദ്ദീന്‍ ദാരിമി, ഇസ്മഈല്‍ മൗലവി, യൂനുസ് ഹസനി, യൂനുസ് ഫൈസി, എഎ സിറാജുദ്ദീന്‍, ശമീര്‍ പടന്ന, അഫ്‌സല്‍ പടന്ന, ഹുസൈന്‍ തങ്ങള്‍, മഹ്മൂദ് ദേളി, ഹാരിസ് ബെദിര തുടങ്ങിയവര്‍ സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee