കേരള ത്വലബ കോണ്‍ഫറന്‍സ് വിദ്യാര്‍ത്ഥികള്‍ ഇന്ന് (വെള്ളി) യാത്ര തിരിക്കും

കാസര്‍കോട് : ''നീതിബോധത്തിന്റെ നിതാന്ത ജാഗ്രത '' എസ്.കെ. എസ്.എസ്.എഫ്  സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെ യുടെ ഭാഗമായി  ദര്‍സുകളിലും അറബിക് കോളേജുകളിലൂമായി പഠനം നടത്തുന്ന  വിദ്യാര്‍ത്ഥികള്‍ക്കായി സെപ്റ്റംബര്‍ 11,12,13, തിയ്യതികളില്‍ എസ്.കെ. എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി പൊന്നാനി മഖ്ദൂം നഗറില്‍ നടത്തുന്ന കേരള ത്വലബ കോണ്‍ഫറന്‍സിന്ന് പങ്കെടുക്കാന്‍ കാസര്‍കോട് ജില്ലയില്‍ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഇന്ന് ഉച്ചക്ക് മൂന്ന്  മണിക്ക് യാത്ര തിരിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് എസ്.കെ. എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമിറ്റി റെയില്‍വേ സ്റ്റേഷനില്‍  യാത്രയപ്പ് നല്‍കൂമെന്നും എസ്.കെ. എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമിപടന്ന, ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര എന്നിവര്‍ അറിയിച്ചു.
- Secretary, SKSSF Kasaragod Distict Committee