കൈതക്കാട് എ യു പി സ്കുളിലും ഇന്നലെ "സുപ്രഭാതം" വിടർന്നു..

കൈതക്കാട്: ഇന്നലെ പുറത്തിറങ്ങിയ "സുപ്രഭാതം" ദിനപത്രം ഇന്നലെ തന്നെ കൈതക്കാട് എ യു പി സ്കുളിലെത്തി. 
സുപ്രഭാതം ദിനപപ്രത്രം പുറത്തിറങ്ങിയ ദിവസം തന്നെ തങ്ങളുടെ സ്‌കൂളിലെത്തിയ സന്തോഷത്തിലായിരുന്നു വിദ്യാര്‍ത്ഥികള്‍. പത്രം ഒരു നോക്കു കാണാനും കയ്യിലെടുത്ത്‌ ഫോട്ടോക്കു പോസ്‌ ചെയ്യാനുമുള്ള വിദ്യാര്‍ത്ഥികളുടെ ആവേശം കണ്ടു നിന്നവരെയും ആവേശത്തിലാക്കി.
പി.ടി.എ വൈസ് പ്രസിഡണ്ട് ഇബ്രാഹിം തട്ടാനിച്ചേരി വിദ്യാര്‍ത്ഥികള്‍ക്ക് പത്രം കൈമാറി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പി.ടി.എ പ്രസിഡണ്ട് ഷാഹുല്‍ഹമീദ് എം ടി പി അധ്യക്ഷത വഹിച്ചു.
നേരത്തെ വരിക്കാരായവരും സ്വന്തം വീട്ടില്‍ പത്രം വരുത്തുന്നവരും മറ്റൊരു കോപ്പി തൊട്ടടുത്ത സ്‌കൂളിലും ലൈബ്രറിയിലും നല്‍കാന്‍ തയ്യാറായിട്ടുണ്ടെങ്കിലും ഉദ്‌ഘാടന ദിവസം തന്നെ തങ്ങളുടെ സ്‌കൂളില്‍ പത്രമെത്തിക്കാനും ഈ പദ്ധതി ആദ്യം തുടങ്ങാനായതിലുള്ള ചാരിതാര്‍ത്ഥ്യത്തിലാണ്‌ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സ്‌കൂളധികൃതരും.