ഒ.എം.എസ്. തങ്ങള്‍ക്ക് ഖത്തര്‍ എസ്.കെ.എസ്.എസ്.എഫ് സ്വീകരണം നല്‍കി

ദോഹ : എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റിക്ക് കീഴില്‍ മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ജമിയ്യ: ഇസ്ലാമിയ്യയുടെ പ്രജരണാര്‍ത്ഥം ഖത്തറിലെത്തിയ സ്റ്റ്റ്റെറ്റ് കോ-ഓര്‍ഡിനേറ്റര്‍  ഒ.എം.എസ്. തങ്ങള്‍ മേലാറ്റൂരിനു ഖത്തര്‍ നാഷണല്‍ എസ്.കെ.എസ്.എസ്.എഫ് കമ്മറ്റി സ്വീകരണം നല്‍കി. പ്രസിഡന്റ് മുനീര്‍ നിസാമി കാളാവ് അദ്ധ്യക്ഷത വഹിച്ചു. അടുത്ത ഫെബ്രുവരിയില്‍ തൃശൂരില്‍ നടക്കുന്ന സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയോടനുബന്ധിച്ച് ഖത്തറില്‍ നടത്തപെടുന്ന വിവിധ പരിപാടികള്‍ക്ക്  രൂപം നല്‍കി. സുബൈര്‍ ഫൈസി കട്ടുപാറ, ഫൈസല്‍ നിയാസ് ഹുദവി കൊല്ലം, നിഹാദ് മുഹമ്മദലി പ്രസംഗിച്ചു. മുനീര്‍ ഹുദവി സ്വാഗതവും അസീസ്‌ പേരാല്‍ നന്ദിയും പറഞ്ഞു.
- Aslam Muhammed