കാപ്പാട് ജുമുഅത്ത് പള്ളി മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വിവാഹ സെല്‍

കാപ്പാട് : ചേമഞ്ചേരി പഞ്ചായത്തിലെ തെരെഞ്ഞെടുക്കപ്പെടുന്ന അഗതി - അനാഥ മുസ്‌ലിം പെണ്‍കുട്ടികളെ വിവാഹം നടത്താന്‍ കാപ്പാട് ജുമുഅത്ത് പള്ളി മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വിവാഹ സെല്‍ രൂപീകരിച്ചു പ്രവര്‍ത്തിച്ചു വരുന്നു. സംരംഭത്തിന്റെ കീഴില്‍ ഒരു വിവാഹം കൂടി നടത്തപ്പെടുന്നു. പാവപ്പെട്ടവരുടെ വിവാഹത്തിന് സഹായിക്കാനും വിവാഹത്തിന്റെ പേരിലുള്ള യാചന ഒഴിവാക്കാനും ശ്രമിക്കുന്ന സംരംഭം ഉദാരമതികളാലും സ്‌പോണ്‍സര്‍മാരിലൂടെയുമാണ് നടത്തെപ്പെടുന്നത്. കാപ്പാട് ഖാസി പി കെ ശിഹാബുദ്ധീന്‍ ഫൈസി ചെയര്‍മാനും പ്രസിഡണ്ട് എ പി പി തങ്ങള്‍, സി കെ അഹ്മദ് മൗലവി എന്നിവര്‍ കണ്‍വീനര്‍മരും കെ എം ഇബ്‌റാഹീം കുട്ടി ഹാജി ട്രഷററും മഹല്ലു കമ്മറ്റി ഔദ്യാഗിക ഭാരവാഹികള്‍ അംഗങ്ങളുമായതുമാണ് വിവാഹ സെല്‍ ഭാരവാഹികള്‍.
- ainul huda kappad