SKSSF സില്‍വര്‍ ജൂബിലി തജ്‌നീദ് നാളെ (തിങ്കള്‍)

കോഴിക്കോട് : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലിയുടെ മേഖലാ തല പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള സംസ്ഥാന തല ശില്‍പശാല തജ്‌നീദ് നാളെ (08/09/2014 തിങ്കള്‍) കോഴിക്കോട് ചിന്താവളപ്പിലെ ശിക്ഷക് സദനില്‍ നടക്കും. കാലത്ത് 10 മണി മുതല്‍ വൈകീട്ട് 5 മണി വരെ നടക്കുന്ന ശില്‍പശാലയില്‍ സംസ്ഥാനത്തെ 150 മേഖലകളില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട കോ-ഓഡിനേറ്റര്‍മാര്‍ പങ്കെടുക്കും. സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നടപ്പാക്കുന്ന 25 ഇന കര്‍മപദ്ധതിക്ക് മേഖലാതലത്തില്‍ കോ-ഓര്‍ഡിനേറ്റര്‍ നേതൃത്വം നല്‍കും. ശില്‍പശാലയില്‍ അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, മുസ്തഫ മുണ്ടുപാറ, കെ മോയിന്‍ കുട്ടി മാസ്റ്റര്‍, അബ്ദുറസാഖ് ബുസ്താനി, നാസര്‍ ഫൈസി കൂടത്തായി, ഓണംപിള്ളി മുഹമ്മദ് ഫൈസി, സാലിം ഫൈസി കൊളത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
- SKSSF STATE COMMITTEE