മദ്രസകളെ കുറിച്ച ബി.ജെ.പി എം പിയുടെ പ്രസ്താവന അപലപനീയം : SYS

മലപ്പുറം : ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പാര്‍ലമെന്റംഗം സാക്ഷിമഹാരാജ് മദ്രസ്സകളില്‍ പഠിപ്പിക്കുന്നത് തീവ്രവാദമാണെന്ന് പ്രസ്താവിച്ചത് തികച്ചും അപലപനീയമാണെന്ന് സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി ഫ്രൊ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രസ്താവിച്ചു. മദ്രസാ പാഠപുസ്തകം ആര്‍ക്കും പരിശോധിക്കാവുന്നതാണ്. രാജ്യസ്‌നേഹം, മതസൗഹാര്‍ദം, സാമൂഹികമര്യാദകള്‍, മതവിശ്വാസം, മതാചാരം തുടങ്ങിയവയാണ് മദ്രസകളില്‍ പഠിപ്പിക്കുന്നത്. ഭരണഘടന ഇതിന്ന് മുസ്‌ലിംകള്‍ക്ക് സംരക്ഷണം ഉറപ്പുനല്‍കുന്നുണ്ട്. നിരുത്തരവാദ പരമായ ഇത്തരം പ്രസ്താവനകളില്‍ നിന്ന് ഉത്തരവാദപ്പെട്ടവര്‍ പിന്തിരിയണമെന്നും അദ്ദേഹം പറഞ്ഞു.
- Sysstate Kerala