25 ഇന കര്‍മ്മ പദ്ധതിയുമായി SKSSF കാസര്‍ഗോഡ് ജില്ലാ ആക്ടിവേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

ചട്ടഞ്ചാല്‍ : ''നീതിബോധത്തിന്റെ നിതാന്ത ജാഗ്രത''എന്ന പ്രമേയത്തില്‍ എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന കമ്മിറ്റി ഫെബ്രുവരി 19, 20, 21, 22 തീയ്യതികളില്‍ തൃശൂര്‍ സമര്‍ഖന്തില്‍ നടത്തപ്പെടുന്ന എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി എസ്. കെ. എസ്. എസ്. എഫ് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ആക്ടിവേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു. എസ്. കെ. എസ്. എസ്. എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ പ്രസിഡണ്ട് ത്വാഖാ അഹ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ ജനറല്‍ സെക്രട്ടറി യു. എം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ കര്‍മ്മ പദ്ധതി പ്രഖ്യാപിച്ചു. വിവിധ സെഷനിലായി അടിത്തറ താജുദ്ദീന്‍ ദാരിമി പടന്നയും, വെളിച്ചം സെഷനില്‍ റശീദ് മാസ്റ്റര്‍ കൊടിയറയും, ഒരുമ ഗ്രൂപ്പ് ഡിസ്‌കഷനില്‍ ഖലീല്‍ ഹസനി വയനാടും മാര്‍ഗ്ഗം സെഷനില്‍ ഒണംപിള്ളി മുഹമ്മദ് ഫൈസിയും, സംസ്‌കരണം സെഷനില്‍ അബ്ബാസ് ഫൈസി പുത്തിഗെയും ക്ലാസിന് നേതൃത്വം നല്‍കി. എം. എ ഖാസിം മുസ്‌ലിയാര്‍, ചെര്‍ക്കളം അബ്ദുല്ല, മൊട്രോ മുഹമ്മദ് ഹാജി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഹാഷിം ദാരിമി ദേലംപാടി, എം. പി മുഹമ്മദ് ഫൈസി, ചെര്‍ക്കള അഹ്മദ് മുസ്‌ലിയാര്‍, പി. എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട്, ബഷീര്‍ ദാരിമി തളങ്കര, ഖാലിദ് ഫൈസി ചോരൂര്‍, അബൂബക്കര്‍ സാലൂദ് നിസാമി, ചെങ്കള അബ്ദുല്ല ഫൈസി, മൊയ്തീന്‍ കുട്ടി ഹാജി, കെ. കെ അബ്ദുല്ല ഹാജി ഖത്തര്‍, എസ്. പി സലാഹുദ്ദീന്‍, അലി ഫൈസി, നൗഫല്‍ ഹുദവി കൊടുവള്ളി, ദാവൂദ് ചിത്താരി, മജീദ് ചെമ്പരിക്ക, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, അബ്ദുല്ലാഹില്‍ അര്‍ശദി, അബ്ദുല്‍ ഖാദര്‍ നദ്‌വി മാണിമൂല, ടി. ഡി അഹ്മദ് ഹാജി, സൂഹൈര്‍ അസ്ഹരി, സി. പി മൊയ്തു മൗലവി, സിറാജുദ്ദീന്‍ ഖാസിലൈന്‍, സിദ്ദീഖ് അസ്ഹരി, ബുര്‍ഹാന്‍ അലി ഹുദവി, ഖലീല്‍ മുട്ടത്തോടി, മഹ്മൂദ് ദേളി, മൊയ്തു ചെര്‍ക്കള, സുബൈര്‍ നിസാമി, അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, മുഹമ്മദ് ഫൈസി കജ, സിദ്ദീഖ് ബെളിഞ്ചം, റശീദ് ഫൈസി കാഞ്ഞങ്ങാട്, സുബൈര്‍ ദാരിമി പൈക്ക, ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, ഹാരിസ് ഹസനി, ഹമീദ് അര്‍ഷദി, അഡ്വ:ഹനീഫ് ഇര്‍ശാദി അല്‍ ഹുദവി ദേലംപാടി, ജമാല്‍ ദാരിമി, യുനുസ് ഫൈസി കാക്കടവ് തുടങ്ങിയവര്‍ പ്രസംഗിച്ചു. 
- Secretary, SKSSF Kasaragod Distict Committee