SKSSF ചേര്‍പ്പ് ക്ലസ്റ്റര്‍ സുപ്രഭാതം ബാഗ് വിതരണം നടത്തി

ചേര്‍പ്പ് : എസ്.കെ.എസ്.എസ്.എഫ് ചേര്‍പ്പ് ക്ലസ്റ്റര്‍ (തൃശൂര്‍ മേഖല) വിവിധ മദ്രസകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സുപ്രഭാതം ബാഗ് വിതരണം നടത്തി. വിതരണോദ്ഘാടനം ചേര്‍പ്പ് ചെറുചേനം സ്വിറാത്തു സവിയ്യ മദ്രസയില്‍ വെച്ച് മഹല്ല് ഖത്ത്വീബ് അലി ബാഖവി നിര്‍വഹിച്ചു. മദ്രസ ചെയര്‍മാന്‍ മൊയ്തീന്‍ സാഹിബ്, കണ്‍വീനര്‍ ഉമ്മര്‍ സാഹിബ്, ക്ലസ്റ്റര്‍ പ്രസിഡന്റ് മുനവ്വര്‍ ഫൈറൂസ് ഹുദവി, സെക്രട്ടറി ഷിബുദ്ധീന്‍, കമാല്‍ സാഹിബ്, റഫീഖ് ഫൈസി, മുസ്ഥഫ ഫൈസി, ജഫീര്‍. മഫ്‌സല്‍, സലീം മുസ്‌ലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
- Munavar Fairoos