SKSSF ആക്ടിവേഷന്‍ കോണ്‍ഫറന്‍സ് ഇന്ന് (06 ശനി)

കാസര്‍കോട് : ''നീതിബോധത്തിന്റെ നിതാന്ത ജാഗ്രത'' എസ്.കെ. എസ്.എസ്.എഫ്  സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ആക്റ്റിവേഷന്‍ കോണ്‍ഫറന്‍സ് ഇന്ന് ചട്ടച്ചാല്‍ എം.ഐ.സി. കാമ്പസില്‍ വെച്ച് നടക്കും. പരിപാടിയില്‍ ജില്ലയിലെ ശാഖാ, ക്ലസ്റ്റര്‍, മേഖല, ഭാരവാഹികളും ജില്ലാ കൗണ്‍സില്‍ അംഗങ്ങളുമാണ് സംബന്ധിക്കുന്നത്. രാവിലെ 8.30 ന് കെ.മൊയ്തീന്‍ കുട്ടി ഹാജി ചട്ടഞ്ചാല്‍ പതാക ഉയര്‍ത്തും. പ്രാരംഭ സെഷനില്‍ ഹാരിസ്  ദാരിമി ബെദിര ആമുഖം നടത്തും. സമസ്ത ജില്ലാ പ്രസിഡന്റ് ത്വാഖ അഹ്മദ് മൗലവി ഉദ്ഘാടനം നിര്‍വഹിക്കും. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം. അബ്ദുറഹ്മാന്‍ മൗലവി ഗ്രാന്റ് ഫിനാലയുടെ പ്രചരണ പദ്ധതി പ്രഖ്യാപനം നടത്തും. അടിത്തറ എന്ന സെഷനില്‍ താജുദ്ദീന്‍ ദാരിമി പടന്നയും, വെളിച്ചം സെഷനില്‍  റഷീദ് മാസ്റ്റര്‍ കൊടിയറയും മാര്‍ഗം സെഷനില്‍ അഡ്വ. ഓണംപിള്ളി മുഹമ്മദ് ഫൈസിയും, സ്‌നേഹവിരുന്ന് സെഷനില്‍ അബ്ദുസ്സമദ് പൂക്കോട്ടൂറും സംസ്‌കരണം സെഷനില്‍ വിര്‍ദുല്‍ ഇഹ്‌സാനിന് അബ്ബാസ് ഫൈസി പുത്തിഗെയും നേതൃത്വം നല്‍കും.
ചെര്‍ക്കളം അബ്ദുല്ല, എം.എ. ഖാസിം മുസ്‌ലിയാര്‍, ഖത്തര്‍ ഇബ്രാഹീം ഹാജി, മെട്രോ മുഹമ്മദ് ഹാജി, ഇബ്രാഹീം ഫൈസി ജെടിയാര്‍, ടി.പി. അലി ഫൈസി, എം.പി. മുഹമ്മദ് ഫൈസി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, അബൂബക്കര്‍ സാലൂദ് നിസാമി, കെ.കെ. അബ്ദുല്ല ഹാജി, ഹാഷിം ദാരിമി ദേലംപാടി, ടി.ഡി. അബ്ദുറഹ്മാന്‍ ഹാജി, ജലീല്‍ കടവത്ത്, നൗഫല്‍ ഹുദവി, ഇബ്രാഹീം കുട്ടി ദാരിമി, അബ്ദുല്ല അര്‍ഷദി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, സി.പി. മൊയ്തു മൗലവി, അബൂബക്കര്‍ സിദ്ധീഖ് അസ്ഹരി, മുഹമ്മദലി നീലേശ്വരം, മഹ്മൂദ് ദേളി, ഖലീല്‍ ഹസനി ചൂരി സംബന്ധിക്കും.  
- Secretary, SKSSF Kasaragod Distict Committee