ദാറുല്‍ ഹുദാ വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് സംഘടിപ്പിച്ചു

തിരൂരങ്ങാടി : ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ പരപ്പനങ്ങാടി ബീവറേജിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. സമൂഹത്തിന്റെ സര്‍വ്വ തിന്മകള്‍ക്കും മുഖ്യഹേതുകമായ കള്ള് വില്‍പന സമൂഹത്തില്‍ നിന്ന് പാടേ ഇല്ലാതാക്കുക എന്ന മുദ്രാവാക്യത്തോടെയായിരുന്നു ദാറുല്‍ ഹുദാ ദഅ്‌വാ ഡിപാര്‍ട്ട് മെന്റ് റാലി സംഘടിപ്പിച്ചത്. എസ് കെ എസ് എസ് എഫ് പരപ്പനങ്ങാടി നടത്തി വരുന്ന കള്ള് നിരോധന ധര്‍ണ്ണക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടായിരുന്നു മാര്‍ച്ച് അരങ്ങേറിയത്. ദഅ്‌വാ ഡിപാര്‍ട്ട്‌മെന്റ് ചെയര്‍മാന്‍ ഉവൈസ് കൂടല്ലൂര്‍ സ്വാഗതഭാഷണം നടത്തി. എസ് കെ എസ് എസ് എഫ് ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി നൗഷാദ് ചെട്ടിപ്പടി അദ്ധ്യക്ഷനായിരുന്നു. ദാറുല്‍ ഹുദാ പിജി ഡീന്‍ കെസി മുഹമ്മദ് ബാഖവി ഉദ്ഘാടനം ചെയ്തു.സയ്യിദ മഅ്ശൂഖ് കുറുമ്പത്തൂര്‍, മശ്ഹൂദ് മയ്യില്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ത്വലബ കണ്‍വീനര്‍ ബാസിത് സി പി സമാപന പ്രസംഗം നിര്‍വ്വഹിച്ചു. ദഅ്‌വാ ഡിപാര്‍ട്ട്‌മെന്റ് ചെയര്‍മാന്‍ റിഷാദ് മാര്‍ച്ചിന് നേതൃത്വം നല്‍കി.
- Darul Huda Islamic University