തുര്‍ക്കി പഠനസംഘത്തിന് യാത്രയയപ്പ് നല്‍കി

തളങ്കര : ഉപരിപഠനാര്‍ത്ഥം തുര്‍ക്കിയിലേക്ക് യാത്രതിരിക്കുന്ന മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമി മാനേജിങ് കമ്മിറ്റി, സ്റ്റാഫ് കൗണ്‍സില്‍ യാത്രയയപ്പ് നല്‍കി. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഈ വര്‍ഷം പഠനം പൂര്‍ത്തിയാക്കിയ സിനാന്‍ മാലികി ഹുദവി, നസ്തര്‍ മാലികി ഹുദവി, സലാം മാലികി ഹുദവി, മുസ്ഥഫ മാലികി ഹുദവി എന്നിവര്‍ക്കാണ് തുര്‍ക്കിയിലെ കൊന്‌യ മൗലാനാ ജലാലുദ്ദീന്‍ റൂമി യൂനിവേഴ്‌സിറ്റിയില്‍ ഉപരിപഠനത്തിന് അവസരം ലഭിച്ചത്. കെ മഹ്മൂദ് ഹാജി അധ്യക്ഷത വഹിച്ചു, ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി ഉദ്ഘാടനം ചെയ്തു. അക്കാദമി ദൂബൈ കമ്മിറ്റി ചെയര്‍മാന്‍ അസ്‌ലം പടിഞ്ഞാര്‍ ഉപഹാരം നല്‍കി. എ അബ്ദുറഹ്മാന്‍, കുഞ്ഞഹമ്മദ് മാഷ്, കെ എം അബ്ദുറഹ്മാന്‍, കെ എം ബഷീര്‍ വോളിബോള്‍, പ്രിന്‍സിപ്പാള്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍, യൂനുസ് അലി ഹുദവി തുടങ്ങിയവര്‍ പ്രസംഗിച്ചു. സൂലൈമാന്‍ ഹാജി ബാങ്കോട് സ്വാഗതവും ഹസൈനാര്‍ ഹാജി തളങ്കര നന്ദിയും പറഞ്ഞു.
- malikdeenarislamic academy