'സുപ്രഭാതം' ദിനപത്രം പ്രകാശനം; കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിൽ തല്‍സമയ സംപ്രേഷണം

ഓണ്‍ലൈൻ: ഇഖ്‌റഅ്‌ പബ്ലിക്കേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ പുറത്തിറക്കുന്ന സുപ്രഭാതം ദിനപത്രം പ്രകാശന ചടങ്ങിന്റെ തല്‍ സമയ സംപ്രേഷണം കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിൽ ഉണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. 
ഇന്ന്‌(തിങ്കള്‍) കാലത്ത്‌ 10 മണി മുതല്‍ കോഴിക്കോട്‌ മിനി ബൈപ്പാസിലെ സരോവരം ബയോപാര്‍ക്കിന്‌ മുന്‍വശം നടക്കുന്ന പ്രകാശന ചടങ്ങ്‌ പൂര്‍ണ്ണമായും www.kicrlive.com, www.suprabhaatham.com, ബൈലക്‌സ്‌ മെസഞ്ചറിലെ കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം, മൊബൈലിലെ കെ.ഐ.സി.ആര്‍ ഇന്റര്‍നെറ്റ്‌ റേഡിയോ, മൊബൈല്‍ ടി.വി എന്നിവ മുഖേന തല്‍സമയം ലോകത്തെവിടെയും ലഭ്യമായിരിക്കും. വിശദവിവരങ്ങള്‍ക്ക്‌ 9846344404(India),  00966-502637255(KSA), 00973-33842672(Bahrain) ല്‍ ബന്ധപ്പെടാവുന്നതാണ്.